നഗരസഭയുടെ വളര്‍ച്ച പടവലംപോലെ താഴേക്ക്
ശ്രീകണ്ഠപുരം: മലയോര സിരാകേന്ദ്രമായ ശ്രീകണ്ഠപുരത്തെ നഗരസഭയായിട്ടുയര്‍ത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും വികസനമെന്നത് പടവലംപോലെ താഴോട്ട്. വികസന കാര്യങ്ങളില്‍ തുടക്കത്തിലുള്ള പഴിചാരലുകള്‍ക്ക് മാറ്റമില്ലാതെ ഭരണ, പ്രതിപക്ഷം മുന്നേറുമ്പോള്‍ നഗരസഭയിലെ വികസനമെത്താത്ത ഗ്രാമങ്ങള്‍മാറ്റം കൊതിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒട്ടേറെ വികസന പ്രവര്‍ത്തികള്‍ നടപ്പാക്കിയതായി നഗരസഭ ചെയര്‍മാന്‍ പി.പി രാഘവന്‍ പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം.സി രാഘവന്‍ പറയുന്നത് ബോര്‍ഡ് മാറ്റിവച്ചാല്‍ മാത്രം മാറ്റം വരുമോയെന്നാണ്.
നഗരസഭയില്‍ വസിക്കുന്ന ഭൂരിപക്ഷം സാധാരണ ജനങ്ങള്‍ക്കും ഇതിന്റെ ഗുണം കിട്ടിയില്ല. നികുതി അധികം കൊടുക്കുകയല്ലാതെ മറ്റൊരു മാറ്റവും നഗരസഭയായി മാറിയതുകൊണ്ടുണ്ടായിട്ടില്ലെന്നും ജനങ്ങള്‍ പറയുന്നു.കക്കൂസില്ലാത്ത 200 വിടുകള്‍ക്ക് സര്‍വെ നടത്തി ശൗചാലയം നിര്‍മിച്ച് നല്‍കിയെന്നും വൈദ്യുതിയില്ലാത്ത വിടുകള്‍ കണ്ടെത്തി കെ.എസ്.ഇ.ബിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചും നിരവധി ഗ്രാമിണറോഡുകളുടെ പ്രവൃത്തിപൂര്‍ത്തിയാക്കിയും കോട്ടൂരിലും ചേപ്പറമ്പിലെയും ഗ്യാസ് ശ്മശാനത്തിന്റെ പണി ഉടന്‍ പൂര്‍ത്തികരിക്കുമെന്നും ഭരണ സമിതി അവകാശപ്പെടുന്നു. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് വികസനത്തെ പിന്നോട്ടടിപ്പിക്കുന്നുവെന്നും ചെയര്‍മാന്‍ പറഞ്ഞു. എണ്‍പതു ശതമാനം ജനങ്ങളും കര്‍ഷകരും ഗ്രാമീണരുമായ നഗരസഭയില്‍ പഞ്ചായത്ത് മാറിയത് കൊണ്ട് ഗുണമില്ലെന്നും അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ഭരണവുമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ഹരിതകേരളം പദ്ധതിക്കെതിരെയാണ് നഗരസഭയുടെ പ്രവര്‍ത്തനം.
മാലിന്യം കത്തിച്ച് പുഴയിലൂടെ ഒഴുക്കുന്നത് ഇതിന്റെ ഉദാഹരണമാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."