മക്ക ഹുദൈബിയ്യയില്നിന്ന് മഞ്ചേരി ഹുദൈബിയ്യയിലേക്ക് പതാകയാത്ര
മക്ക: 17, 18, 19 തിയതികളില്‍ മഞ്ചേരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീനപാഷനോടനുബന്ധിച്ചുള്ള പതാക ജാഥ മക്കയിലെ ഹുദൈബിയ്യയില്നിന്നു പ്രയാണമാരംഭിച്ചു. ഇസ്ലാമിക പ്രബോധന മേഖലയില്‍ ഏറെ പ്രാധാന്യമുള്ള മക്കാ വിജയത്തിനു ഹേതുകമായ ഹുദൈബിയ്യ സന്ധി നടന്ന സ്ഥലത്തു നബി നിസ്കരിക്കുകയും കൈവിരലുകള്‍ക്കിടയിലൂടെ വെള്ളമൊഴുകുകയും ചെയ്ത സ്ഥലത്തുനിന്നാണ് പതാക യാത്ര ആരംഭിച്ചത്.
ബുധനാഴ്ച രാവിലെ മക്കയില്‍നിന്നു സഊദി വിദ്യാഭ്യാസ പരിശോധകന് ശൈഖ് മുത്വ്ലഖ് ആഈദ് അല്‍ ഖുറൈശി പതാക എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റും എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാനുമായ ഒമാനൂര്‍ അബ്ദുറഹ്മാന് മൗലവിക്കു കൈമാറി. ചടങ്ങില്‍ റഫീഖ് ഫൈസി മണ്ണാര്‍ക്കാട്, അബ്ദുല്‍ നാസര്‍ അന്‍വരി, മുഹമ്മദ് സലീം മണ്ണാര്‍ക്കാട്, ഇസ്മാഈല്‍ കുന്നുംപുറം, അസൈനാര്‍ ഫറോക് സംബന്ധിച്ചു.
ഹുദൈബിയ്യയില്നിന്നു മഞ്ചേരിയിലേക്കു യാത്രയാരംഭിച്ച ചടങ്ങില്‍ സയ്യിദ് സിയാദ് തങ്ങള്‍ കോട്ടക്കല്‍, അബ്ദുല്‍ മജീദ് കൊണ്ടേണ്ടാട്ടി, അബ്ദുസ്സലാം ഇരുമ്പുഴി, സക്കീര്‍ കോഴിച്ചെന സംബന്ധിച്ചു. ബദര്വഴി ഇവിടെനിന്നു മദീനയില്‍ എത്തിച്ചേര്‍ന്ന സംഘത്തെ വരവേറ്റു. മദീനയില്‍ മക്കയിലെ യാത്രാ സംഘം പതാക എസ്.കെ.എസ്.എസ്.എഫ് ജില്ലാ സ്ഥാപക ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസിക്കു കൈമാറി. 12നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന പതാക കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ മഖാം സിയാറത്തിന് ശേഷം സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനായി കൊണ്ടണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."