പ്രതിഷേധ സംഗമവും ഇ. അഹമ്മദ് അനുസ്മരണവും നാളെ മലപ്പുറത്ത്
മലപ്പുറം: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരും ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതരും കാണിച്ച ക്രൂരതയ്ക്കെതിരേ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'മരണക്കിടക്കയിലും ഫാസിസം' എന്ന പ്രമേയത്തില്‍ നാളെ മലപ്പുറം സിവില്സ്റ്റേഷന് പരിസരത്തു പ്രതിഷേധ സംഗമവും ഇ. അഹമ്മദ് അനുസ്മരണവും നടക്കും.
വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പ്രതിഷേധ സംഗമത്തില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാലോളി മുഹമ്മദ്കുട്ടി, ആര്യാടന് മുഹമ്മദ്, എം.കെ രാഘവന് എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, പി.വി അബ്ദുല്‍വഹാബ് എം.പി, പി.പി സുനീര്‍, മുഹമ്മദ് മുഹ്സിന് എം.എല്‍.എ, സബാഹ് പുല്‍പ്പറ്റ എന്നിവര്‍ക്കു പുറമേ മുസ്ലിംലീഗ് സംസ്ഥാന നേതാക്കളും എം.എല്‍.എമാരും പങ്കെടുക്കുമെന്നു ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."