ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളുടെ തീരുമാനം
മുംബൈ: ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെടുന്നു എന്ന് സംശയിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പ്രമുഖ ബാങ്കുകള്‍ തീരുമാനിച്ചു. ഇത്തരം അക്കൗണ്ടുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്നുവെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. ആക്‌സിസ് ബാങ്ക്, എച്. ഡി. എഫ്. സി, എസ്.ബി.ഐ, ഐ.സി.സി.ഐ, യെസ് ബാങ്ക് എന്നീ ബാങ്കുകളാണ് സംശയാസ്പദമായ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്.
ആദായ നികുതി വകുപ്പിന്റെ ബംഗളുരു മേഖലാ ഓഫിസ് നടത്തിയ അന്വേഷണത്തിലാണ് വന്‍തോതില്‍ കള്ളപ്പണം ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ പാര്‍ക്ക് ചെയ്യുന്നതായി കണ്ടെത്തിയത്.
ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരവിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. ബിറ്റ്‌കോയിന്‍ എക്്‌സ്‌ചേഞ്ചുകളോട് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും ആവശ്യപെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ പത്തോളം ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയിലായി പ്രമുഖ സിനിമാ താരങ്ങളടക്കം 20 ലക്ഷത്തോളം പേര്‍ ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടു ലക്ഷം പേര്‍ സജീവമായി ഈ ഇടപാടുകളില്‍ പങ്കെടുക്കുന്നുണ്ട്.
ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലെങ്കിലും ഇത് നിയമവിധേയമല്ല, ഒരു തരത്തിലുള്ള നികുതിയും ഇത് വഴി സര്‍ക്കാരിന് ലഭിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."