രേഖ തള്ളിയതില്‍ വിജയവും പരാജയവുമില്ല: യെച്ചൂരി
കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട രേഖ സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയതില്‍ ആരുടേയും വിജയവും പരാജയവും ഇല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ മുഖ്യശത്രുവാക്കാനുള്ള രേഖയാണ് അംഗീകരിച്ചത്. അടവുനയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണ്.
ജനറല്‍ സെക്രട്ടറിയായി തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. താന്‍ ഇപ്പോഴും ജനറല്‍ സെക്രട്ടറിയാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാം. ഭേദഗതികള്‍ നിര്‍ദേശിക്കാം. അത്തരത്തിലുള്ള ചര്‍ച്ചകള്‍ മാത്രമാണ് കേന്ദ്ര കമ്മിറ്റിയില്‍ നടന്നതെന്നും യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നതായി സമ്മതിച്ച യെച്ചൂരി 31 പേര് രേഖയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 55 പേര് എതിര്‍ത്തതെന്നും അറിയിച്ചു.
Also Read: യെച്ചൂരിയെ തള്ളി കേന്ദ്ര കമ്മിറ്റി; കോണ്‍ഗ്രസുമായി ബന്ധം വേണ്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."