അസി. ഡയറക്ടര്‍മാരില്ല; തദ്ദേശ വകുപ്പില്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
തിരുവനന്തപുരം: സീനിയോറിറ്റി ലിസ്റ്റുകള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ പ്രമോഷന് അനുവദിക്കാത്ത തദ്ദേശ ഭരണ വകുപ്പിലെ സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. അസി. ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ജോയി. ഡയറക്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം മുടങ്ങിയതും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റുകള്‍ 2016ല്‍ ഹൈക്കോടതി റദ്ദാക്കിയതോടെ പ്രമോഷനുകളും തടസ്സപ്പെട്ടു. എന്നാല്‍, പ്രതിസന്ധിമറികടക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ എടുക്കാത്തതും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചു.
സംസ്ഥാനത്താകെയുള്ള അഞ്ചു ജോയി. ഡയറക്ടര്‍ തസ്തികകളില്‍ നാലെണ്ണത്തിലും നിയമനമില്ല. പഞ്ചായത്ത് ഡയറക്റ്ററേറ്റിലെ ജോയി. ഡയറക്ടര്‍, ചീഫ് രജിസ്ട്രാര്‍ എന്നീ തസ്തികകളും കെ.ആര്.ഇ.ഡബ്ല്യു.എസിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനിലെയും സെക്രട്ടറി സ്ഥാനങ്ങളുമാണ് ഒഴിഞ്ഞു കിടക്കുന്നത്. 17 ഡയറക്ടര്‍ തസ്തികയുള്ളതില്‍ കോട്ടയം, മലപ്പുറം ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകള്‍ ഒഴികെയുള്ള 15 തസ്തികകളിലും ഇതുവരെ നിയമനം നടന്നിട്ടില്ല. കിലെയിലെ രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയും കഞ്ചിക്കോട് മുദ്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലകളിലെ 14 അസി. ഡയറക്ടര്‍ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."