നിയമസഭയിലെ കൈയാങ്കളിക്കേസ് പിന്‍വലിച്ചാല്‍ നേരിടും: ചെന്നിത്തല
തിരുവനന്തപുരം: കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ നിയമസഭയില്‍ എല്‍.ഡി.എഫ് നടത്തിയ കൈയാങ്കളിക്കെതിരേ എടുത്ത കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് പിന്‍വലിക്കാനുള്ള നീക്കം ലജ്ജാകരമാണെന്നും അദ്ദേഹം മാധ്യങ്ങളോടു പറഞ്ഞു.
സര്‍ക്കാര്‍ നിയമസഭയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ്. അധികാരം കൈയിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. ഒരു കാരണവശാലും കേസുകള്‍ പിന്‍വലിക്കാന്‍ പാടില്ല. സംസ്ഥാനത്തു ഭരണമില്ലാത്ത അവസ്ഥയാണ്. അക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമായതോടെ ജനങ്ങളാകെ ഭയന്നു കഴിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ ശോഭ കെടുത്തുമെന്ന ഗവര്‍ണറുടെ അഭിപ്രായം പൂര്‍ണമായി ശരിയാണ്. മാണിക്കു വേണമെങ്കില്‍ യു.ഡി.എഫിലേക്കു വരാമെന്ന് ചോദ്യത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."