അങ്കണവാടി പ്രവര്‍ത്തിക്കുന്നത് ടീച്ചറുടെ വീട്ടില്‍
സുല്‍ത്താന്‍ ബത്തേരി: സ്വന്തമായി കെട്ടിടമില്ലാത്തിനാല് നൂല്‍പ്പുഴ പഞ്ചായത്തിലെ തേലംപറ്റ മുളംചിറ കോളനിയിലെ അങ്കണവാടി ഒരുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ടീച്ചറുടെ വീടിന്റെ കോലായില്‍. സ്വന്തമായി അങ്കണവാടി ഉടന്‍ നിര്‍മിക്കുമെന്ന് അധകൃതര്‍ അടിക്കടി പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. മുളംചിറ ആദിവാസികോളനിക്ക് സമീപമാണ് ടീച്ചറുടെ വീട്.
കോളനിയില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലായിരുന്നു ആദ്യം അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ചാക്കുവച്ച് മറച്ച മേല്‍ക്കൂര തകര്‍ന്ന അങ്കണവാടി വെയിലും മഴയുമേറ്റാണ് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചത്. സംഭവം അറിഞ്ഞ് അന്നത്തെ ജില്ലാകലക്ടര്‍ കെ.ജി രാജു സ്ഥലത്തെത്തി ഉടന്‍തന്നെ അങ്കണവാടി മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. ഇതിനുപിന്നാലെ നിലവിലുണ്ടായിരുന്ന അങ്കണവാടിയില്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയും വന്നു. ഇതോടെ കഴിഞ്ഞ വര്‍ഷകാലത്ത് ഷെഡ് പൊളിച്ചു. പിന്നീട് അങ്കണവാടി ടീച്ചറായ രാജിയുടെ വീടിന്റെ കോലായിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 12ഓളം ഗോത്രവര്‍ഗ കുട്ടികളാണ് ഈ അങ്കണവാടിയിലുള്ളത്. അങ്കണവാടി എപ്പോള്‍ എവിടെ നിര്‍മിക്കുമെന്ന കാര്യത്തില്‍ ഇതുവരെ അധികൃതര്‍ക്ക് കൃത്യമായ ഉത്തരവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."