ചിക്കിങ് ഉടമ ഒന്നിലധികം പാസ്പോര്ട്ടുകള് ഉപയോഗിക്കുന്നുവെന്ന് സത്യവാങ്മൂലം
കൊച്ചി: ചിക്കിങ് ഫ്രൈഡ് ചിക്കന്‍ കമ്പനിയുടമ എ.കെ മന്‍സൂര്‍ ഒരേസമയം ഒന്നിലധികം പാസ്പോര്ട്ടുകള് ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
ഒന്നിലധികം പാസ്പോര്ട്ടുകള് ഒരാള്‍ കൈവശം വയ്ക്കുന്നത് ഗുരുതരമായ രാജ്യദ്രോഹകുറ്റമാണെന്നിരിക്കെയാണു മന്‍സൂര്‍ നിരവധി പാസ്പോര്ട്ടുകള് ഉപയോഗിക്കുന്നുണ്ടെന്ന് എമിഗ്രേഷന്‍ വിഭാഗം കണ്ടെത്തിയത്. ഈ കേസ് റദ്ദാക്കാന്‍ മന്‍സൂര്‍ നല്കിയ ഹരജിയിലാണ് എമിഗ്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് കെ. നായര്‍ സത്യവാങ്മൂലം നല്‍കിയത്.
നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് റവന്യു ഇന്റലിജന്റ്സ് നടത്തിയ അന്വേഷണത്തില്‍ മന്‍സൂറിന് എട്ട് പാസ്പോര്ട്ടുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മന്‍സൂര്‍ ഒന്നിലേറെ പാസ്പോര്ട്ടുകള് ഉപയോഗിക്കുന്നുവെന്നാരോപിച്ച് ഡി.ജി.പിക്കു ലഭിച്ച പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."