'തുരുമ്പെടുക്കാന്‍' ലക്ഷങ്ങള്‍ മുടക്കി ട്രാക്ടര്‍ വാങ്ങിയ കഥ!
പട്ടിക്കാട്: കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും കീഴാറ്റൂര്‍ പഞ്ചായത്ത് മുന്‍ ഭരണസമിതി കൃഷിഭവനു വാങ്ങിനല്‍കിയ ട്രാക്ടര്‍ തുരുമ്പെടുത്തു നശിക്കുന്നു. 1998ല്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈയെടുത്തു പട്ടികജാതി സൊസൈറ്റിക്കുവേണ്ടി വാങ്ങിയ ട്രാക്ടറാണ് തുരുമ്പെടുക്കുന്നത്.
കുറച്ചുകാലം പഞ്ചായത്തിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ട്രാക്ടറിന്റെ സേവനം ലഭ്യമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് ട്രാക്ടര്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ പഞ്ചായത്തിനു പരാതി നല്‍കിയതോടെ ട്രാക്ടര്‍ അരിക്കണ്ടംപാക്കിലെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ പ്രത്യക്ഷപ്പെട്ടു. ടയറുകള്‍ മുഴുവന്‍ പൊട്ടുകയും തുരുമ്പെടുക്കുകയും ചെയ്ത ട്രാക്ടര്‍ പ്രവര്‍ത്തനരഹിതമാണ്.
വിലപിടിപ്പുള്ള ബാറ്ററിയടക്കമുള്ള സാമഗ്രികളും അപ്രത്യക്ഷമായിട്ടുണ്ട്. ഇതിനിടെ പഴയ ഇരുമ്പ് വാങ്ങിവില്ക്കുന്നവര് ട്രാക്ടര്‍ പൊളിച്ച് കൊണ്ടുപോകാനെത്തിയെങ്കിലും പ്രദേശവാസികള്‍ തടയുകയായിരുന്നു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന കീഴാറ്റൂരില്‍ ട്രാക്ടര്‍ നശിക്കാനിടയായത് അതികൃതരുടെ അനാസ്ഥയാണന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."