മരണ സമയത്ത് ഗാന്ധിജി ഹേറാം ഉച്ചരിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടില്ല- തിരുത്തുമായി വെങ്കിട്ട കല്യാണം
ചെന്നൈ: മരണ സമയത്ത് മഹാത്മാ ഗാന്ധിജി 'ഹേ റാം' എന്ന് ഉച്ചരിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന വാദവുമായി ഗാന്ധിജിയുടെ പേഴ്‌സനല്‍ സെക്രട്ടറിയായിരുന്ന വെങ്കിട്ട കല്യാണം. നേരത്തെ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.
ഗാന്ധിജി ഹേ റാം എന്ന് ഉച്ചരിച്ചിട്ടില്ലെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല. ഹേ റാം എന്ന് ഗാന്ധിജി പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നാണ് പറഞ്ഞിരുന്നതെന്നാണ് ഇപ്പോള്‍ വെങ്കിട്ട നല്‍കുന്ന വിശദീകരണം. രാജ്യത്തെ ഞെട്ടിച്ച വിവാദപരാമര്‍ശം നടത്തി പത്തു വര്‍ഷത്തിനു ശേഷമാണ് താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്ന ആരോപണവുമായി കല്യാണം രംഗത്തെത്തിയിരിക്കുന്നത്. 'വെടിയേറ്റപ്പോള്‍ കൂടിയിരുന്നവരെല്ലാവരും ബഹളം വെക്കുകയായിരുന്നു. അതിനാല്‍ എനിക്ക് ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ല. അദ്ദേഹം ഹേ രാം എന്ന് പറഞ്ഞിരിക്കാം. പക്ഷേ, ഞാന്‍ കേട്ടിട്ടില്ല ' കല്യാണം പറഞ്ഞു.
2006ല്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോഡ്‌സെയുടെ വെടിയേറ്റ് വീഴുമ്പോള്‍ ഗാന്ധി ഹേ റാം എന്ന് ജപിച്ചിട്ടില്ലെന്ന് കല്യാണം പറഞ്ഞത്. തുടര്‍ന്ന് ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയടക്കമുള്ളവര്‍ കല്യാണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
1943 മുതല്‍ 1948 വരെ ബാപ്പുവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു വെങ്കിട്ട കല്യാണം. 1948 ജനുവരി 30 ന് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ ആ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു കല്യാണം. ഗാന്ധിയെ ഗോഡസെയെ കാന്നത് ഒരു തവണയാണ്. എന്നാല്‍ ഗാന്ധി നല്‍കിയ പാഠങ്ങള്‍ പിന്തുടരാത്ത രാഷ്ട്രീയക്കാര്‍ ദിവസവും അദ്ദേഹത്തെ കൊന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."