ജിദ്ദ-കരിപ്പൂര്‍ റൂട്ടില്‍ ഡ്രീം ലൈനര്‍ വിമാനങ്ങള്‍ പരിഗണയിലെന്ന് എയര്‍ ഇന്ത്യ
റിയാദ്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താളവത്തിലെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാരം കുറഞ്ഞ ബോയിങ് 787 വിഭാഗത്തിലെ ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നു എയര്‍ ഇന്ത്യ അറിയിച്ചു. ഒ ഐ സി സി റീജിയണല്‍ കമ്മിറ്റിക്കു നല്കിയ മറുപടിയിലാണ് എയര്‍ ഇന്ത്യ മാനേജര്‍ നൂര്‍ ഇക്കാര്യം അറിയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിയില്ല എന്ന വ്യോമയാന വിഭാഗത്തിന്റെ വാദങ്ങള്‍ മുഖവിലക്കെടുക്കുകയാണെങ്കില്‍ തന്നെ 250 യാത്രക്കാരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കാമെന്നും അതിനായി അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും നൂര്‍ മുഹമ്മദ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉറപ്പു വരുത്താന്‍ കഴിയുന്ന സെക്റ്ററാണ് ജിദ്ദ-കോഴിക്കോട് റൂട്ട്. മേഖലയില്‍ സര്‍വ്വീസ് തുടങ്ങാന്‍ എല്ലാവിധ ശ്രമങ്ങളും ഉണ്ടാവുമെന്ന് ഒ ഐ സി സി ക്കു അദ്ദേഹം ഉറപ്പു നല്കി. എയര്‍ ഇന്ത്യ സൂപ്പര്‍വൈസര്‍ സല്മാന് സല്ലവല, ഒ ഐസി സി ഭാരവാഹികളായ കെ ടി എ മുനീര്‍ , പാപ്പറ്റ കുഞ്ഞിമുഹമ്മദ്, റഷീദ് കൊളത്തറ, സക്കീര്‍ ഹുസൈന് എടവണ്ണ, ചെമ്പന്‍ അബ്ബാസ്, മുജീബ് മൂത്തേടം, ഹാഷിം കോഴിക്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."