താലിബാനെതിരേ ശക്തമായ നടപടി വേണം; പാകിസ്താനോട് അഫ്ഗാന്
കാബൂള്‍: താലിബാനെതിരേ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്താനോട് അഫ്ഗാനിസ്താന് ആവശ്യപ്പെട്ടു. പാകിസ്താന് താലിബാന് അഭയമൊരുക്കുകയാണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി കുറ്റപ്പെടുത്തി. താലിബാനെതിരേ നടപടിയെടുക്കുന്നതിനായി കാത്തിരിക്കുകയാണെന്നും പാകിസ്താന് താലിബാന് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഗനി പറഞ്ഞു.
കാബൂളില്‍ ടെലിവിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സുരക്ഷാപദ്ധതികള്‍ രൂപീകരിക്കുമെന്ന് അഷ്റഫ് രാജ്യത്തിന് ഉറപ്പുനല്‍കി. തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരേ പൊതുജനത്തിനിടയില്‍ ശക്തമായ അമര്‍ഷം ഉയര്‍ന്നിരുന്നു.
അതിനിടെ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ 26 ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ നടത്തിയ രണ്ട് ഡ്രോണ്‍ ആക്രമണങ്ങളിലാണ് ഇത്രയും പേര് കൊല്ലപ്പെട്ടത്. ഗസ്നി പ്രവിശ്യയിലെ അന്ദര് ജില്ലയിലാണ് യു.എസ് ആക്രമണം നടത്തിയതെന്ന് പ്രവിശ്യ വക്താവ് ആരിഫ് നൂരി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഹഖാനി ഭീകരവാദികളുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."