ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇറാനെ ഒറ്റപ്പെട്ടുത്തണമെന്ന് ആദില്‍ അല്‍ജുബൈര്‍
ജിദ്ദ: സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന ഇറാന്റെ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ ആവശ്യപ്പെട്ടു.
ജിദ്ദയില്‍ ജി.സി.സി വിദേശകാര്യമന്ത്രിമാരും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഫിലിപ്പ് ഹാമോണ്ടും എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു.
സിറിയയിലും ഇറാഖിലും ഭീകരര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഇറാന്‍ ആണ്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ തിരുത്താന്‍ ഇറാന്‍ തയാറാകണം. ഇറാഖിലേക്ക് ഷിയാ സായുധരെ അയച്ച ഇറാന്റെ നിലപാട് സ്വീകാര്യമല്ല.
ഇറാഖിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇറാന്‍ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇറാനെ ഒറ്റപ്പെട്ടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഇറാന്‍ ഹജ്ജ് കരാറില്‍ ഒപ്പുവെക്കാതത്. ഹജ്ജിനിടെ പ്രകടനം നടത്താണ് ഇറാന്‍ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു ഒരു നിലക്കും അംഗീകരിക്കാണ് കഴുകയില്ല. ഹജ്ജില്‍ നിന്നും ഇറാന്‍ പൗരന്മാരെ തടഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്യം ഇറാന്‍ ആണ്.
സമ്മേളനം ബ്രിട്ടനുമായുള്ള സഊദിയുടെയും ജി.സി.സി രാജ്യങ്ങളുടെയും ബന്ധത്തിലെ നാഴികക്കല്ലായി മാറിയെന്നും വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.
ബ്രിട്ടനുമായി സാമ്പത്തിക സൈനിക സുരക്ഷമേഖലയിലും വിദ്യഭ്യാസ-ആരോഗ്യ മേഖലയിലും ജി.സി.സി രാജ്യങ്ങള്‍ കൂടുതല്‍ ബന്ധം പുലര്‍ത്തും.
ഫലസ്തീന്‍, സിറിയ, ഇറാഖ്, ലിബിയ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി.
ഗള്‍ഫ് മേഖലയിലെ ജനങ്ങളുടെ പുരോഗതി ജി.സി.സി രാജ്യങ്ങള്‍ക്കെന്ന പോലെ ബ്രിട്ടനും പ്രധാനമാണെന്നും ബ്രീട്ടീഷ് വിദേശകാര്യമന്ത്രി ഫിലിപ്പ് ഹമോണ്ട പ്രസ്താവിച്ചു.
സന്ദര്‍ശനത്തിന്റെ മുന്നോടിയായി ബ്രിട്ടന്‍ വിദേശകാര്യ മന്ത്രി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രജാവുമായി ചര്‍ച്ച നടത്തി. വിഷന്‍ 2030ന് സഊദിക്ക് ബ്രിട്ടന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍, സഹമന്ത്രി ഡോ. മൂസാഇദ് ബിന്‍ മുഹമ്മദ് അല്‍അയ്ബാന്‍, സാംസ്‌കാരിക ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. ആദില്‍ അല്‍ത്വുറൈഫി,സഊദിയിലെ ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ കോളിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."