അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്
മൗണ്ട് മൗഗ്നൂയി( ന്യൂസിലാന്‍ഡ്): അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. നാലാം തവണയാണ് ഇന്ത്യ ക്രക്കറ്റ് ലോകകപ്പ് നേടുന്നത്.
ഫൈനലില്‍ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ടൂര്‍ണമെന്റില്‍ ഒരു കളിപോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.
ഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസിസ് 47.2 ഓവറില്‍ 216 റണ്‍സിന് ഓള് ഔട്ടായിരുന്നു. രണ്ടാമത് ഇറങ്ങിയ ഇന്ത്യ 38.5 ഓവറില്‍ തന്നെ വെറും രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ ഉശിരന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. മന്‍ജോത് (101 നോട്ടൗട്ട്) തന്നെയാണ് ഫൈനലിലെ താരവും. 102 പന്തില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്സറുകളുമായിരുന്നു മന്‍ജോതിന്റെ പ്രകടനം.
ശുബ്മാന് ഗില്‍ (31), നായകന് പൃഥ്വി ഷാ (29) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഹാര്‍വിക് ദേശായി (47) പുറത്താകാതെ നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."