'കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാത്തത് ബി.ജെ.പി നയങ്ങള്‍ പിന്തുടരുന്നതിനാല്‍'
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കാനാകാത്തത് അവര്‍ ബി.ജെ.പി നയങ്ങള്‍ പിന്തുടരുന്നതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്ന ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. നവ ഉദാരവല്‍ക്കരണവിരുദ്ധ നയമാണ് സി.പി.എം എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. അതിനാല്‍ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മിനാവില്ല. കര്‍ഷകവിരുദ്ധ ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.
ഈ ജനദ്രോഹ നയങ്ങള്‍ക്കെതിരേയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാന്‍ ഇടതുസര്‍ക്കാരിനാവില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
അതിന്റെ പ്രതിഫലനമാണ് ബജറ്റില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി. കോടിയേരി ബാലകൃഷ്ണന്‍, വി.എസ് അച്യുതാനന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."