HOME
DETAILS

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

  
November 25, 2024 | 8:16 AM

india-australia-border-gavaskar-trophy-test

പെര്‍ത്ത്: ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ മറുപടി ബാറ്റിങ്ങില്‍ 58.4 ഓവറില്‍ 238 റണ്‍സെടുത്ത് പുറത്തായി. 

ബുംറയും സിറാജും മുന്നില്‍ നിന്ന പെര്‍ത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റര്‍മാര്‍ക്ക് അടിപതറി. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസ്‌ട്രേലിയന്‍ തകര്‍ച്ചയുടെ ആഴം കുറച്ചത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലെത്തിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മൂന്നു വിക്കറ്റുകള്‍ വീതം വീഴത്തി. വാഷിങ്ടന്‍ സുന്ദര്‍ രണ്ടും നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. 

യശസ്വി ജയ്സ്വാളിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ചുറിക്കരുത്തില്‍ ഓസീസിന് മുന്നില്‍ 534 റണ്‍സെന്ന വിജയലക്ഷ്യം കുറിച്ച ഇന്ത്യ ഇന്നലെ മത്സരം അവസാനിക്കും മുമ്പ് ആസ്ത്രേലിയയുടെ മൂന്ന് വിക്കറ്റുകളും പിഴുതെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ആറിന് 487 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു

534 എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്കിറങ്ങിയ ഓസീസിന് തുടക്കത്തിലേ പിഴക്കുകയായിരുന്നു. ആദ്യ ഓവറില്‍തന്നെ അക്കൗണ്ട് തുറക്കും മുമ്പ് നഥാന്‍ മക്സ്വീനെയെ എല്‍.ബിയില്‍ കുരുക്കി നായകന്‍ ജസ്പ്രിത് ബുംറ തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തുടര്‍ന്ന് രാത്രികാവല്‍ക്കാരനായെത്തിയ പാറ്റ് കമ്മിന്‍സിനെ മുഹമ്മദ് സിറാജും മടക്കി. രണ്ട് റണ്‍സായിരുന്നു കമ്മിന്‍സിന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ മാര്‍നസ് ലബൂഷയ്നെ(3) മടക്കി ബുംറ ഓസീസിന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. ഇതോടെ മൂന്നാം ദിനത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 

നേരത്തെ വിക്കറ്റ് നഷ്ടപ്പെടാതെ 172 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യ യശസ്വി ജയ്സ്വാളിന്റെയും (161) വിരാട് കോഹ്‌ലിയുടെയും(100)* ബാറ്റിങ് മികവിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 297 പന്തില്‍നിന്ന് 15 ഫോറുകളും മൂന്ന് സിക്സറുകളുമടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്. 176 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത കെ.എല്‍ രാഹുലും തിളങ്ങി. ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍ - ജയ്സ്വാള്‍ സഖ്യം 201 റണ്‍സാണ് നേടിയത്.

മൂന്നാമനായെത്തിയ ദേവ്ദത്ത് പടിക്കല്‍ 71 പന്തില്‍ 25 റണ്‍സെടുത്തും മടങ്ങി. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും സഹിതമാണ് കോഹ്‌ലി നൂറിലെത്തിയത്. താരം സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. റിഷഭ് പന്ത് (1), ധ്രുവ് ജുറല്‍(1) എന്നിവര്‍ നിരാശപ്പെടുത്തി. വെടിക്കെട്ട് പ്രകടനം നടത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് അവസാന നിമിഷം കോഹ്‌ലിക്കൊപ്പം ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 27 പന്തില്‍ 38 റണ്‍സായിരുന്നു നിതീഷിന്റെ സമ്പാദ്യം. ആസ്ത്രേലിയക്കായി നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 25 വര്‍ഷം; ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ആന്റണി - ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി

Kerala
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ പൊലിസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  6 days ago
No Image

സെറ്റ് പരീക്ഷയ്ക്ക് മുമ്പ് എച്ച്.എസ്.എസ്.ടി പരീക്ഷാ അപേക്ഷാ തീയതി അവസാനിക്കും;നിരവധി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും

Kerala
  •  6 days ago
No Image

നെല്ല് സംഭരണം; രണ്ടുവട്ടം പരാജയപ്പെട്ട സംവിധാനം പരിഷ്‌കാരത്തോടെ വീണ്ടും

Kerala
  •  6 days ago
No Image

രണ്ട് വകുപ്പുകളുടെ ചുമതല: ജോലിഭാരം താങ്ങാനാവാതെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ

Kerala
  •  6 days ago
No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  6 days ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  6 days ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  6 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

National
  •  6 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  6 days ago