
ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം: വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

ലഖ്‌നൗ: ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിലെ ഷാഹി ജുമാമസ്ജിദ് സർവേയ്‌ക്കെതിരേ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പൊലിസ് വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു. നദീം അഹമ്മദ്, ബിലാൽ അൻസാരി, നുമാൻ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സംഘർഷത്തിനിടെ നിരവധി പൊലിസ് വാഹനങ്ങൾക്ക് തീയിട്ടതായി ജില്ലാ പൊലിസ് മേധാവി അറിക്കുന്നു.
ഇന്നലെ രാവിലെ ആറോടെ അഭിഭാഷക കമ്മിഷനും മറ്റ് ഉദ്യോഗസ്ഥ സംഘവും സർവേയ്ക്കായി എത്തിയതോടെയാണ് ഷാഹി ജുമാ മസ്ജിദ് പരിസരം സംഘർഷഭൂമിയായത്. സർവേ സംഘം എത്തിയതോടെ സ്ഥലത്തെത്തിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ മസ്ജിദ് പരിസരത്ത് പ്രകോപന മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രകോപന മുദ്രാവാക്യം മുഴക്കിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പിരിച്ചുവിടുന്നതിന് പകരം പൊലിസ് മസ്ജിദ് പരിസരത്ത് തമ്പടിച്ച വിശ്വാസികളെ അടിച്ചോടിക്കാനാണ് ശ്രമിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതക പ്രയോഗവും നടത്തി. അതേസമയം, പ്രതിഷേധക്കാർക്കുനേരെ വെടിവച്ചിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. എന്നാൽ, പൊലിസ് വെടിവയ്ക്കുന്നതിന്റെയും പ്രതിഷേധക്കാർക്കുനേരെ കല്ലെറിയുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചു.
അതിനിടെ, മസ്ജിദ് പരിസരത്ത് നിൽക്കുകയായിരുന്ന സ്ത്രീകളുൾപ്പെടെയുള്ള നിരവധിപേരെ സംഘർഷത്തിന്റെ പേരിൽ പൊലിസ് കസ്റ്റഡിയിലെടുത്തതായി പരാതിയുണ്ട്. സംഘർഷം രൂക്ഷമായിട്ടും സർവേ നടപടി നിർത്തിവയ്ക്കാൻ അധികൃതർ തയാറായില്ല. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടക്കുന്നതിനിടെ അഭിഭാഷക കമ്മിഷൻ സർവേ നടപടി പൂർത്തിയാക്കിയതായി അറിയിച്ചു.
മുഗൾ കാലഘട്ടം മുതൽ നിലനിൽക്കുന്ന മസ്ജിദ് ഹിന്ദു ദേവാലയമായിരുന്നുവെന്ന അവകാശവാദവുമായി നവംബർ 19ന് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയ്ൻ നൽകിയ ഹരജിയിൽ ചാൻദൗസിയിലെ സിവിൽ സീനിയർ ഡിവിഷൻ കോടതി സർവേ നടത്താൻ അഭിഭാഷക കമ്മിഷനെ നിയോഗിക്കുകയായിരുന്നു. ഷാഹി മസ്ജിദ് മുഗൾ ഭരണകാലത്തിന് മുമ്പ് ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നാണ് ഹരജിക്കാരന്റെ വാദം.
Tensions rise in Sambhal, Uttar Pradesh, as police firing during protests against the Shahi Jama Masjid survey claims five lives. The incident has sparked widespread outrage and calls for accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവഗണനയിൽ തളർന്ന് പരിയാരം
Kerala
• 4 minutes ago
ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• 13 minutes ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 18 minutes ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 22 minutes ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 25 minutes ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 33 minutes ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 2 hours ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 8 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 9 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 9 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 10 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 10 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 11 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 13 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 13 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 13 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 11 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 12 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 12 hours ago