അഴിമതിക്കെതിരേ ശക്തമായ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി
ചെന്നൈ: അഴിമതി നടത്തുന്നത് ആരായാലും അവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി അമ്പഴകന്‍. ഭാരതിയാര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ എ.ഗണപതിയെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സിലറുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇതാദ്യമായാണ് ഒരു വൈസ് ചാന്‍സിലര്‍ അഴിമതിക്കേസില്‍ അറസ്റ്റിലാകുന്നത്. ഇത്തരം നടപടികളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. വൈസ് ചാന്‍സിലര്‍ക്കെതിരായി എന്തെല്ലാം നടപടി സ്വീകരിക്കണമെന്ന കാര്യത്തെക്കുറിച്ച് നിയമ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. ഭാരതിയാര്‍ സര്‍വകലാശാലക്കു പുറമെ മറ്റ് മൂന്ന് സര്‍വകലാശാലകളിലേക്കും വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. നിയമനം സുതാര്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."