HOME
DETAILS
MAL
നേഗിക്കും പരുക്ക് ബ്ലാസ്റ്റേഴ്സിന് വീണ്ടും തലവേദന
backup
February 06 2018 | 21:02 PM
കൊച്ചി: പരുക്ക് ബ്ലാസ്റ്റേഴ്സിനെ വിടാതെ പിന്തുടരുന്നു. പുതുതായി എത്തി ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായ ദീപേന്ദ്ര സിങ് നേഗിയാണ് കാലിന് പരുക്കേറ്റ് വിശ്രമിക്കുന്നത്. സീസണിന്റെ തുടക്കം മുതല്‍ തന്നെ പരുക്ക് കാരണം ബ്ലാസ്റ്റേഴ്സിന്റെ മുന്‍നിര താരങ്ങള്‍ വിശ്രമത്തിലായിരുന്നു. ബെര്‍ബെറ്റോവ്, വെസ് ബ്രൗണ്‍, സി. കെ വിനീത്, റിനോ ആന്റോ എന്നിവരുടെ പരുക്ക് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ജനുവരിയില്‍ മധ്യനിരയിലെത്തിയ കിസിറ്റോയും പരുക്കേറ്റ് പുറത്താണിപ്പോള്‍. പരുക്കേറ്റത് കാരണം കൊല്കത്തയുമായുള്ള അടുത്ത മത്സരത്തില്‍ നേഗി കളിക്കില്ല. എത്ര ദിവസം വിശ്രമം വേണ്ടി വരുമെന്ന കാര്യം ടീം അധികൃതര്‍ അറിയിച്ചിട്ടില്ല. നേഗി തന്നെയാണ് പരുക്കേറ്റ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."