HOME
DETAILS
MAL
മഴ: പിന്നില്‍ 3000 കിലോമീറ്ററിലധികമുള്ള മേഘപടലം
backup
February 07 2018 | 19:02 PM
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ലഭിച്ച മഴയ്ക്കുപിന്നില്‍ അന്തരീക്ഷത്തില്‍ രൂപംകൊണ്ട ഭീമന് മേഘപടലം. ക്ലൗഡ് ബാന്‍ഡ് അഥവാ മേഘപടലം എന്ന 3000 കിലോമീറ്ററിലധികമുള്ള ഈ പ്രതിഭാസത്താല്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ രണ്ടുദിവസം കൂടി മഴയുണ്ടാകും.
പാലക്കാട് ജില്ലയിലാണ് കഴിഞ്ഞ ദിവസം മികച്ച മഴലഭിച്ചത്. പട്ടാമ്പിയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇടിയോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുള്ളത്.
ശ്രീലങ്കയ്ക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളം, തമിഴ്നാട്, തീരദേശ കര്‍ണാടക എന്നിവിടങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയ്ക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."