സഊദിയില്‍ ഖുബ്ബൂസിന്റെ തൂക്കം കുറച്ചാല്‍ 5000 റിയാല്‍ വരെ പിഴ
റിയാദ്: സഊദിയില്‍ ആവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ അറബികളുടെയും വിദേശികളുടെയും ഇഷ്ട ഭക്ഷണമായ ഖുബ്‌സിന്റെ (ഖുബ്ബൂസ്) തൂക്കം കുറക്കുന്ന നടപടിക്കെതിരേ മുന്നറിയിപ്പുമായി സഊദി അധികൃതര്‍. വില വര്‍ധിപ്പിക്കുന്നതിലെ നിയന്ത്രണം കണക്കിലെടുത്ത് അതിനെ മറികടക്കാനായി ചില സ്ഥാപനങ്ങള്‍ ഖുബ്‌സിന്റെ തൂക്കം കുറക്കുന്ന നടപടി വ്യാപകമാക്കിയ സാഹചര്യത്തിലാണ് പുതിയ നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയത്.
ഖുബ്‌സിന്റെ തൂക്കം കുറക്കുന്ന ബേക്കറികള്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ബേക്കറി കമ്മിറ്റി പ്രസിഡന്റ് ഫായിസ് ഹമാദ അറിയിച്ചു. ഒരു റിയാലിന് വില്‍ക്കുന്ന റൊട്ടിയുടെ തൂക്കം 510 ഗ്രാമില്‍ കുറയാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച പതിനേഴു ബേക്കറികള്‍ അടപ്പിച്ചു. റൊട്ടിയുടെ എണ്ണത്തിലും തൂക്കത്തിലും കുറവ് ശ്രദ്ധയില്‍ പെടുന്നതിനായി 1900 എന്ന നമ്പറില്‍ അറിയിക്കാനും അധികൃതര്‍ ആവശ്യപ്പട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."