റബര്‍ കര്‍ഷകരെ രക്ഷപ്പെടുത്താനെന്ന പേരിലുള്ള കണ്ണന്താനത്തിന്റെ ചര്‍ച്ച ശുദ്ധ തട്ടിപ്പ്: കൊടിക്കുന്നില്‍
കൊല്ലം: റബര്‍ കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കൂടെക്കൂടെ റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരേയും റബര്‍ കര്‍ഷകരേയും വിളിച്ചു കൂട്ടി ചര്‍ച്ച നടത്തുന്നത് ശുദ്ധ തട്ടിപ്പാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ ആരോപിച്ചു.
റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ നിരന്തരം അവതരിപ്പിക്കുകയും പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തിട്ടും കേരളത്തിലെ റബ്ബര്‍ മേഖലയില്‍ നിന്നുള്ള എം.പിമാരെ ഒഴിവാക്കിക്കൊണ്ട് ബി.ജെ.പിയുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാണിക്കുന്ന പെപ്രാളം അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം ഉറപ്പിച്ചു നിര്‍ത്താനുള്ള അടവ് മാത്രമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ടി വിവിധ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സബ്ബ് റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുകയും റബ്ബര്‍ ബോര്‍ഡിനെ തന്നെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമം നീതി ആയോഗിന്റെ സഹായത്തോടെ നടപ്പാക്കുകയും ചെയ്യുമ്പോള്‍ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിളിച്ചു കൂട്ടുന്ന ഇത്തരം യോഗത്തില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."