മുഖ്യമന്ത്രിയുടെ പ്രസ്താവന അരാഷ്ട്രീയം- വി.എം സുധീരന്‍
തിരുവന്തപുരം: വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ക്കു മുന്നില്‍ വഴങ്ങില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അരാഷ്ട്രീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പരിസ്ഥിതിയെ അവഗണിച്ച് ഒരു സര്‍ക്കാറിനും മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി വാദികളെ കണ്ണടച്ച് വിമര്‍ശിക്കുന്നത് തെറ്റാണ്. ആദ്യം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും. പിന്നീടാണ് അതിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്നതും പരിശോധിക്കുന്നതും. ഇത്തരത്തിലുള്ള തലതിരിഞ്ഞ വികസന നയമാണ് എതിര്‍പ്പുകള്‍ക്ക് കാരണമാവുന്നത്. നിക്ഷിപ്ത താത്പര്യത്തിന് ഭരണകൂടം വഴങ്ങുന്നതാണ് കാരണം. കമ്പനികള്‍ക്ക് വേണ്ടത് നിര്‍മാണ പ്രവര്‍ത്തനമാണ്. അല്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുകയല്ല. അതിരപ്പള്ളി പദ്ധതിക്കു വേണ്ടി സി.പി.എമ്മിലും സര്‍ക്കാറിലും ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയുണ്ടാക്കുന്നവര്‍ക്ക് പണം തട്ടിയാല്‍ മതി. അവര്‍ക്ക് പദ്ധതിയുടെ പ്രായോഗികത പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."