യുദ്ധവിമാനം തകര്‍ത്ത സംഭവം: സിറിയയില്‍ ഇസ്‌റാഈലിന്റെ ശക്തമായ ആക്രമണം, ഇടപെട്ട് യു.എന്‍
ന്യൂയോര്‍ക്ക്: സിറിയയില്‍ അടിയന്തര 'തീവ്രത കുറയ്ക്കലിന്' ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭ. ഇസ്‌റാഈല്‍ ശക്തമായ വ്യോമാക്രമണം നടത്തുന്നതിനിടെയാണ് യു.എന്നിന്റെ ഇടപെടല്‍. സിറിയയിലെ ഇറാനിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്നു പറഞ്ഞാണ് ഇസ്‌റാഈലിന്റെ ആക്രമണം.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സിറിയയില്‍ നടക്കുന്ന കാര്യങ്ങള്‍ പരിഗണനയിലാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്‌റാഈല്‍ അധീനപ്പെടുത്തിയ ഗോളന്‍ ഹൈറ്റ്‌സില്‍ പ്രവേശിച്ച ഇസ്‌റാഈല്‍ ഡ്രോണ്‍ സിറിയയില്‍ തകര്‍ത്ത് താഴെയിട്ടതോടെയാണ് മേഖലയാകെ ഭീതിയിലായത്. സിറിയിയലെ ഇറാനിയന്‍ സൈനിക കേന്ദ്രത്തില്‍ നിന്നാണ് തങ്ങളുടെ ഡ്രോണ്‍ തടഞ്ഞതെന്നു പറഞ്ഞാണ് ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് തുടരെത്തുടരെ ശക്തമായ വ്യോമാക്രമണമാണ് ഇസ്‌റാഈല്‍ നടത്തുന്നത്.
അതേസമയം, യു.എന്‍ പ്രസ്താവനയെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. 2015 മുതല്‍ സിറിയന്‍ സര്‍ക്കാരിനെ പിന്തുണച്ച് വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുന്നവരാണ് റഷ്യ. നിലവിലെ പ്രശ്‌നം കൂടുതല്‍ കലുഷിതമാക്കാനേ പുതിയ ആക്രമണങ്ങള്‍ക്കാവൂയെന്നും എല്ലാവരോടും നിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യു.എസ് പിന്തുണ ഇസ്‌റാഈലിന്
അതേസമയം, ഇസ്‌റാഈലിന് പിന്തുണ അറിയിച്ച് യു.എസ് രംഗത്തെത്തി. ഇറാന്റെ പിന്തുണയോടെ സിറിയയും തീവ്രവാദികളും നടത്തുന്ന ആക്രമണങ്ങളെ ചെറുന്നതിനു വേണ്ടി ഇസ്‌റാഈലിനെ പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.
മേഖലയിലെ സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ഇറാനോടും സഖ്യകക്ഷികളോടും അഭ്യര്‍ഥിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
തുടക്കം ഇങ്ങനെ
സിറിയയില്‍ ഇറാന്‍ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ ശ്രമിച്ച ഇസ്‌റാഈല്‍ യുദ്ധ വിമാനം സിറിയന്‍ സേന ശനിയാഴ്ച വെടിവച്ചിട്ടു. ഇസ്‌റാഈലിന്റെ എഫ് 16 യുദ്ധ വിമാനമാണ് സിറിയയുടെ അക്രമണത്തില്‍ തകര്‍ന്നത്.
സിറിയില്‍ നടക്കുന്ന യുദ്ധത്തില്‍ ആദ്യമായാണ് ഇസ്‌റാഈലിന് വിമാനം നഷ്‌പ്പെടുന്നത്. നേരത്തെ സിറിയയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് പറന്നെത്തിയ ഇറാന്റെ ആളില്ലാ നിരീക്ഷണ വിമാനം ഇസ്‌റാഈല്‍ വെടിവച്ചിട്ടിരുന്നു.
തുടര്‍ന്നായിരുന്നു ഇറാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈലിന്റെ വ്യോമാക്രമണം. സിറിയയിലെ നടന്ന റെയ്ഡിനിടെ മൂന്ന് പ്രതിരോധ പീരിങ്കിപ്പടയെയും നാല് ഇറാന്‍ സൈനിക കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് ( ഐ.ഡി.എഫ്) അവകാശപ്പെട്ടു.
ഇറാന് സിറിയയില്‍ തങ്ങള്‍ക്ക് ഭീഷണിയാകും വിധം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇസ്‌റാഈല്‍ ആരോപണം. എന്നാല്‍ സിറിയയുടെ ഭാഗത്ത് നിന്നുള്ള കനത്ത പ്രഹരമാണ് ഇപ്പോള്‍ വിമാനം വെടിവച്ചിട്ടതോടെ ഇസ്‌റാഈലിനുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."