HOME
DETAILS

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

  
November 27, 2024 | 3:30 AM

Reports say police action in Sambhal led to clashes

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ മസ്ജിദില്‍ സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊല്ലാനിടയുണ്ടായ സംഭവങ്ങള്‍ക്കിടയാക്കിയത് പൊലിസിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളാണെന്ന നിഗമനത്തില്‍ പ്രതിപക്ഷം. ഞായറാഴ്ച രാവിലെയാണ് സര്‍വേ നടത്താനായി സംഘം സംഭല്‍ മസ്ജിദിലെത്തിയത്. ഈ സമയം പൊലിസിനെ അനുഗമിച്ച ചിലര്‍ മുസ്ലിംകളെ പ്രകോപിപ്പിക്കുയെന്ന ലക്ഷ്യത്തോടെ 'ജയ് ശ്രീറാം' എന്നതടക്കമുള്ള മുദ്രാവാക്യം മുഴക്കിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. ഇതു യു.പിയിലെ പ്രതിപക്ഷനേതാക്കളും ശരിവച്ചു. ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും സാന്നിധ്യത്തില്‍വച്ചാണ് ഒരുവിഭാഗം മുസ്ലിംകള്‍ക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

സര്‍വേ നടത്തുന്നതറിഞ്ഞ് നൂറുകണക്കിന് വിശ്വാസികളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഈ സമയത്ത് പള്ളിക്ക് സമീപമുണ്ടായിരുന്ന എസ്.ഡി.എം വന്ദനമിശ്രയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (സി.ഐ) അനുജ് കുമാറുമാണ് സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദിയെന്ന് പള്ളി കമ്മിറ്റി ചെയര്‍മാന്‍ സഫര്‍ അലി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കലക്ടറും എസ്.പിയും വടി ഉപയോഗിച്ച് ആഴം അളക്കാന്‍ നിര്‍ദേശിച്ചെങ്കിലും വുദു ഖാനയില്‍ വെള്ളംവറ്റിക്കാനാണ് എസ്.ഡി.എമ്മും സി.ഐയും ശ്രമിച്ചത്. ഇതോടെ വുദുഖാനയില്‍ ചോര്‍ച്ചയുണ്ടായത് കണ്ടതിനാല്‍ പള്ളിക്കടിയില്‍ ഖനനം നടത്തുകയാണെന്ന് മുസ്ലിംകള്‍ തെറ്റിദ്ധരിച്ചതും സാഹചര്യം മോശമാകാന്‍ കാരണമായി. എസ്.ഡി.എമ്മും സി.ഐയും സംഭവസ്ഥലത്തുതടിച്ചകൂടിയ മുസ്ലിംകളെ ആക്ഷേപിക്കാനും പ്രകോപിപ്പിക്കാനും ശ്രമമിച്ചെന്നും സഫര്‍ ആലി ആരോപിച്ചിരുന്നു. തിങ്കളാഴ്ച ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയ സഫര്‍ അലിയെ തൊട്ടുപിന്നാലെ പൊലിസ് അറസ്റ്റ്‌ചെയ്യുകയാണുണ്ടായത്.
സംഭവത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നും വെടിവയ്പ്പിന് ഇടയാക്കുന്ന വിധത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പങ്ക് പരിശോധിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി ജയിലിലടക്കണമെന്നും സംഭല്‍ എം.പിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് ആവശ്യപ്പെട്ടു. സമാന പ്രതികരണമാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഇമ്രാന്‍ മസൂദും നടത്തിയത്.

സംഘര്‍ഷത്തിനിടയാക്കിയ സംഭവങ്ങള്‍ അന്വേഷിക്കാന്‍ സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങളില്‍ അസ്ഥിരതയും ഭീതിയും സൃഷ്ടിക്കാനുള്ള ആഴത്തിലുള്ളതും ആസൂത്രിതവുമായ ഗൂഢാലോചന നടന്നതായി വ്യക്തമാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളാണ് നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് നിഷ്പക്ഷവും സുപ്രിംകോടതിയുടെ നിരീക്ഷണത്തിലുള്ളതുമായ അന്വേഷണത്തിന് മാത്രമെ കഴിയൂവെന്നും കെ.സി ട്വീറ്റ്‌ചെയ്തു.

Reports say police action in Sambhal led to clashes



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  2 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  2 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  2 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  2 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  2 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  2 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  2 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  2 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  2 days ago