കെട്ടിട നികുതിയിളവ് നഴ്സിങ് കോളജുകള്‍ക്കു മാത്രമെന്ന് ഹൈക്കോടതി
കൊച്ചി: നഴ്സിങ് വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനു മാത്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കു മാത്രമേ കെട്ടിട നികുതിയിളവിന് അര്ഹതയുള്ളൂവെന്നു ഹൈക്കോടതി വ്യക്തമാക്കി.
നഴ്സിങ് പഠനാവശ്യത്തിനു കൂടി ഉപയോഗിക്കുന്നതിനാല്‍ പെരുമ്പാവൂരിലെ സാന്‍ജോസ് ആശുപത്രിക്ക് കെട്ടിട നികുതി ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റ് നല്കിയ അപ്പീല്‍ തള്ളിയാണു ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. നഴ്സിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്കുന്നതിനാല് സാന്‍ജോസ് ആശുപത്രി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിധിയില്‍ വരുമെന്നും നികുതിയിളവിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാല്‍, സാന്‍ജോസ് ആശുപത്രി നഴ്സിങ് പഠനത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ആശുപത്രിയല്ലെന്നും സൗജന്യ ചികിത്സ നല്‍കുന്നില്ലെന്നും ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് അപ്പീല്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."