HOME
DETAILS
MAL
ജി.എസ്.ടി ഉന്നതാധികാര സമിതി യോഗം ഇന്ന്
backup
February 17 2017 | 20:02 PM
ന്യൂഡല്‍ഹി: 10ാമത് ജി.എസ്.ടി ഉന്നതാധികാര സമിതി യോഗം ഇന്നു നടക്കും. ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളില്‍ പൂര്‍ണമായി സമവായത്തിലെത്തിക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ ലക്ഷ്യം. കഴിഞ്ഞമാസം നടന്ന അവസാന യോഗത്തില്‍ പ്രധാന തര്‍ക്ക വിഷയങ്ങളിലൊക്കെയും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഏറെക്കുറെ ധാരണയിലെത്തിയിരുന്നു. സംസ്ഥാന ജി.എസ്.ടി (എസ്.ജി.എസ്.ടി), കേന്ദ്ര ജി.എസ്.ടി, അന്തര്‍ സംസ്ഥാന ജി.എസ്.ടി എന്നീ വിഷയങ്ങളിലാവും ഇന്നത്തെ യോഗത്തിലെ പ്രധാന ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."