HOME
DETAILS

വിഴിഞ്ഞം തുറമുഖം: നിര്‍മാണക്കമ്പി ഇറക്കുന്നതിനെ ചൊല്ലി തര്‍ക്കം; സംഘര്‍ഷാവസ്ഥ

  
backup
February 18 2017 | 08:02 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

 

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ വാര്‍ഫ് നിര്‍മ്മാണത്തിന് കൊണ്ടുവന്ന ഇരുമ്പ് കമ്പികള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പദ്ധതി പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ലോറിയില്‍ എത്തിച്ച കമ്പികള്‍ തങ്ങളുടെ തൊഴിലാളികള്‍ ഇറക്കുമെന്ന് നിര്‍മാണ കമ്പനി അധികൃതരും തങ്ങള്‍ തന്നെ ഇറക്കുമെന്ന് പ്രദേശത്തെ യൂനിയന്‍ തൊഴിലാളികളും വാശി പിടിച്ചതാണ് സംഘര്‍ഷാവസ്ഥക്കു കാരണമായത്. പ്രതിഷേധത്തെ തുടര്‍ന്ന് തൊഴിലാളികള്‍ റോഡുപരോധിക്കുകയും ചെയ്തു.
രണ്ട് ട്രെയിലര്‍ ലോറികളില്‍ കഴിഞ്ഞ ദിവസം വിഴിഞ്ഞം മുല്ലൂരില്‍ കൊണ്ടുവന്ന കൂറ്റന്‍ കമ്പികള്‍ ഇറക്കാനുള്ള ശ്രമമാണ് തര്‍ക്കത്തില്‍ കലാശിച്ചത്.പതിനഞ്ച് കമ്പികള്‍ വീതമുള്ള കെട്ടുകളായാണ് കമ്പി കൊണ്ടുവന്നത് .ഭാരക്കൂടുതല്‍ കാരണംക്രെയിനുപയോഗിച്ച് അപകടരഹിതമായ രീതിയില്‍ ലോഡിറക്കാനായിരുന്നു നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍എന്ത് ബുദ്ധിമുട്ട് സഹിച്ചും തങ്ങളിറക്കുമെന്നറിയിച്ച് സ്ഥലത്തെ വിവിധ തൊഴിലാളി സംഘടനക്കാര്‍ രംഗത്തെത്തി.
ഇതു സംബന്ധിച്ച് തൊഴിലാളികളും കമ്പനി അധികൃതരും തമ്മില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇന്നലെയും തര്‍ക്കത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സംഘടിച്ച് തുറമുഖ നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടു പോകുന്ന റോഡുപരോധിച്ചു.
പ്രശ്‌നം രൂക്ഷമായതോടെ നെയ്യാറ്റിന്‍കര അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പ്രമോദും ഉദ്യോഗസ്ഥരും എത്തി വിഴിഞ്ഞം സി.ഐ കെ.ആര്‍.ബിജുവിന്റെ സാനിധ്യത്തില്‍ കമ്പനി അധികൃതരും തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ ചില വിട്ടുവീഴ്ചകളുടെ ഭാഗമായി തൊഴിലാളികള്‍ തന്നെ കമ്പികളിറക്കി. 150ല്‍പ്പരം ടണ്‍ കമ്പി മണിക്കൂറുകളുടെ ശ്രമഫലമായി കമ്പനി അധികൃതര്‍ നിശ്ചയിച്ച സ്ഥലത്ത് ഓരോന്നു വീതം അപകടരഹിതമായി ഇറക്കി.
പോര്‍ട്ടിനകത്ത് സാധനങ്ങള്‍ ഇറക്കുന്നതിന് നിര്‍മ്മാണ കമ്പനിക്ക് അനുവാദമുണ്ടായിരിക്കെ പുറത്ത് നിന്ന് എത്തിയ തൊഴിലാളികള്‍ സാധനം ഇറക്കാനെത്തിയതാണ് തര്‍ക്കത്തിന് കാരണം. ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ട ശേഷമായിരിക്കും കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago