ആര്‍ദ്രം പദ്ധതിക്ക് ജില്ലയില്‍ നാളെ തുടക്കം
കോട്ടയം : സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ സമഗ്രമായ നവീകരണത്തിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുളള ആര്‍ദ്രം മിഷന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് കോട്ടയം ജനറല്‍ ആശുപത്രിയിലെ ദേശീയ ആരോഗ്യമിഷന് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വ്വഹിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തുക, രോഗികള്‍ക്ക് ഗുണമേ•യുളള ചികിത്സയും പരിചരണവും ഉറപ്പുവരുത്തുക, താലൂക്ക് ജില്ലാ ആശുപത്രികളില്‍ സ്പെഷ്യാലാറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതരത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മാറ്റിയെടുക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."