പച്ചത്തേങ്ങ സംഭരണം: കുടിശ്ശിക വിതരണം ചെയ്തു
തിരുവനന്തപുരം: കൃഷി വകുപ്പും കേരഫെഡും കൃഷിഭവനുകള്‍ വഴി സംയുക്തമായി നടത്തിവന്നിരുന്ന പച്ചത്തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പൂര്‍ണമായി വിതരണം ചെയ്തുവെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 142 കോടി രൂപ ഈയിനത്തില്‍ വിതരണം ചെയ്തു. അധികാരത്തില്‍ വരുമ്പോള്‍ 48 കോടിയും തുടര്‍ന്ന് 94 കോടിയുമാണ് നല്‍കാനുണ്ടായിരുന്നത്. കേരഫെഡ് മേഖലാ ഓഫീസുകള്‍ വഴി കുടിശ്ശിക തുക കൈമാറിയിട്ടുണ്ട്. കുടിശ്ശിക തീര്‍ക്കാന്‍ 50 കോടി രൂപ രണ്ട് ഗഡുക്കളായി അനുവദിച്ചിരുന്നു. ഇതിനു പുറമേ കേര ഉത്പന്നങ്ങളുടെ വിറ്റുവരവില്‍ നിന്ന് കൂടി തുക കണ്ടെത്തിയാണ് കുടിശ്ശിക നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗത്തില്‍ പച്ചത്തേങ്ങ സംഭരണം പുനരാവിഷ്‌കരിക്കുന്നതും ശക്തിപ്പെടുത്തുന്നതും ചര്‍ച്ച ചെയ്തു.
പച്ചത്തേങ്ങ കര്‍ഷകനില്‍നിന്നും കൃഷിഭവന്റെയും കേരഫെഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സഹകരണ സംഘങ്ങളെയും നാളികേര ഉല്‍പാദന കമ്പനികളെയും കൂടി പങ്കെടുപ്പിച്ച് സംഭരിപ്പിക്കും.
ഇതിനായി സഹകരണ സംഘങ്ങളുടെയും നാളികേര ഉല്‍പാദന കമ്പനികളുടെയും താത്പര്യപത്രം ക്ഷണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."