HOME
DETAILS
MAL
ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു
Web Desk
October 29 2024 | 09:10 AM
ന്യൂഡല്‍ഹി: ഇസ്‌റാഈല്‍ അധിനിവേശത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് വീണ്ടും സഹായവുമായി ഇന്ത്യ. കാന്‍സര്‍ മരുന്നുകള്‍ ഉള്‍പെടെ 30 ടണ്‍ അവശ്യമരുന്നുകളാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്.
''ഫലസ്തീന്‍ ജനതക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നു. ജീവന്‍രക്ഷാ മരുന്നുകളും കാന്‍സര്‍ മരുന്നുകളുമടക്കം 30 ടണ്‍ മെഡിക്കല്‍ സഹായമാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്'' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.
യു.എന്‍ റിലീഫ് വഴി 30 ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും കഴിഞ്ഞ ആഴ്ച ഇന്ത്യ ഫലസ്തീനിലേക്ക് അയച്ചിരുന്നു.
India reinforces its support for the Palestinian people, sending 30 tons of essential medicines, including cancer treatments, to assist those affected by the ongoing Israeli occupation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."