HOME
DETAILS

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

  
October 29, 2024 | 6:34 AM

adm-naveen-babu-family-seeks-divya-arrest

പത്തനംതിട്ട: തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനും വേണ്ടി ഏതറ്റം വരെ പോകുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബു മരിച്ച ശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. 

ബന്ധുക്കള്‍ എത്തുന്നതിനു മുന്നോ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കണം. ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ദിവ്യയെ കളക്ടര്‍ അനുവദിക്കരുതായിരുന്നു. പ്രസംഗം ലോക്കല്‍ ചാനലിനെക്കൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. ആ വേദിയില്‍ അല്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്. വേറൊരു വേദി കളക്ടര്‍ക്ക് ഒരുക്കാമായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയേ തീര്‍ച്ചയായും അറസ്റ്റ ചെയ്യണം. കൂടുതല്‍ ഒന്നും പറയാനില്ല. ഏതറ്റം വരെയും പോകും- മഞ്ജുഷ പറഞ്ഞു. 

കുടുംബം വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. കുടുംബത്തിന്റ വാദങ്ങള്‍ കോടതി അംഗീകരിച്ചു. പ്രതിക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്.അവിടെയും കക്ഷിചേരും. തങ്ങള്‍ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്നും പ്രവീണ്‍ ബാബു പറഞ്ഞു. 

'രാഷ്ട്രീയപരമായി ഒരു നിര്‍ദേശവും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. നിയമവശം മാത്രമേ നോക്കിയിട്ടുള്ളൂ. പിപി ദിവ്യയെ തുടക്കം തൊട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ യാതൊരു വിലക്കും ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യാമായിരുന്നു. ഈ നിമിഷവും അറസ്റ്റ് ചെയ്യാന്‍ പറ്റുന്നതാണ്. അത് തന്നെയാണ് പോലീസ് ചെയ്യേണ്ടത്. ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനല്ല. പാര്‍ട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനും ഇല്ല. നിയമപരമായി അവരെ അറസ്റ്റ് ചെയ്യുക കൃത്യമായ അന്വേഷണം നടത്തുക'- പ്രവീണ്‍ ബാബു പറഞ്ഞു. 

അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  7 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  7 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  7 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  7 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  7 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  7 days ago