HOME
DETAILS

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

  
ഷഫീഖ് മുണ്ടക്കൈ
October 29, 2024 | 3:11 AM

Taking the crowd in hand Priyanka lashed out at the Centre

കൽപ്പറ്റ: വയനാടിന്റെ ചരിത്രവും പാരമ്പര്യവും ഓർമിപ്പിച്ച് രാഷ്ട്രീയം പറഞ്ഞ് പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പ്രാദേശിക വിഷയങ്ങൾ ഉയർത്തി ജനക്കൂട്ടത്തെ കൈയിലെടുത്തും സ്വതസിദ്ധമായ ചിരിയോടെ വേദികളിൽ നിറഞ്ഞാണ് ആദ്യദിന പര്യടനം പ്രിയങ്ക പൂർത്തിയാക്കിയത്.

മീനങ്ങാടി, പനമരം, പൊഴുതന എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പൊതുയോഗങ്ങൾ നടന്നത്. രാവിലെ 11.55ന് വയനാട് അതിർത്തിയിലെ താളൂർ നീലഗിരി കോളജ് മൈതാനത്ത് ഹെലികോപ്ടറിലെത്തിയ പ്രിയങ്ക, കോളജിൽ കാത്തുനിന്ന നാട്ടുകാരോടും വിദ്യാർഥികളോടും സംവദിച്ച ശേഷമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.20ന് മീനങ്ങാടിയിലായിരുന്നു ആദ്യ പൊതുയോഗം. മണിക്കൂറുകൾ കാത്തുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ വേദിയിലെത്തി ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. 

പനമരത്തും പൊഴുതനയിലും വിമർശനം ഒന്നുകൂടി കടുപ്പിച്ച് അദാനിയെയും അംബാനിയെയും പേരെടുത്തുപറഞ്ഞ് കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് സ്‌നേഹം തുറന്നുകാട്ടി. അതേസമയം, വയനാട് മെഡിക്കൽ കോളജിനെ ബോർഡിലൊതുക്കിയതിൽ വിമർശിച്ചെങ്കിലും സംസ്ഥാന സർക്കാരിനെ തൊടാതെയായിരുന്നു മൂന്നിടങ്ങളിലെയും പ്രസംഗം. പൊതുയോഗ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിലെത്തി വിദ്യാർഥികളെ കണ്ടും റോഡരികിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തുമാണ് പ്രിയങ്ക കടന്നുപോയത്. 

2019 മുതൽ ഇതുവരെ എട്ടോളം തവണയാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. മുൻ എം.പിയും സഹോദരനുമായ രാഹുൽ ഗാന്ധിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെത്തിയിരുന്നെങ്കിലും സഹോദരനെ ജനത്തിന് പരിചയപ്പെടുത്തിയും അൽപം രാഷ്ട്രീയം പറഞ്ഞും പ്രസംഗം അവസാനിപ്പിച്ചിരുന്ന പ്രിയങ്ക ഇത്തവണ വരുംനാളുകളിലെ തന്റെ പ്രവർത്തന രീതിയും നിലപാടും ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയാണ് ചുരമിറങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  a month ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  a month ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  a month ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  a month ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  a month ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  a month ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  a month ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  a month ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  a month ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  a month ago