യൂത്ത് കോണ്‍. രാപ്പകല്‍ സമരം തുടങ്ങി
നെടുമങ്ങാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം തുടങ്ങി. വിതുര കലുങ്ക് ജങ്ഷനില്‍ ആരംഭിച്ച സമരം ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് പീരു മുഹമ്മദ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ബി.ആര്.എം.ഷഫീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആനാട് ജയന്,കൃഷ്ണന്‍കാണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം.ബാലു,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദന്,ഐ.എന്‍.ടി. യു.സി ജില്ലാ സെക്രട്ടറി എസ്. കുമാരപിള്ള, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ലാല്റോഷി, പാര്‍ലമെന്റ് സെക്രട്ടറി കരിപ്പാലം സുരേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എന്‍.ക്ലമെന്റ്,ബ്ലോക്ക് സെക്രട്ടറി അനിരുദ്ധന് നായര്‍,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു ആനപ്പാറ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ മേമല അന്‍സര്‍,കാനക്കുഴി അനില്‍, കെ.എന്‍. അന്‍സര്‍,വെള്ളനാട് മഹേഷ്,മുണ്ടേല പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും നേതൃത്വം നല്കുന്ന രാപ്പകല്‍ സമരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സമാപിക്കും. വൈകിട്ട് കലുങ്ക് ജങ്ഷനില്‍ നടക്കുന്ന സമാപന പൊതു സമ്മേളനം കെ.എസ്.ശബരീനാഥന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."