സഹകരണ മേഖലക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ കാര്‍ഷിക വായ്പാ പലിശയിളവ് വാഗ്ദാനം
ദീപു ശാന്താറാം
കോതമംഗലം: കേന്ദ്രം പ്രഖ്യാപിച്ച കാര്‍ഷിക വായ്പയിലുള്ള പലിശയിളവ് വാഗ്ദാനം സഹകരണ മേഖലയില്‍ ഗുണം ചെയ്തില്ലന്നു പരക്കെ വിലയിരുത്തല്‍.
കേന്ദ്രത്തിന്റെ കാര്‍ഷിക വായ്പ പലിശയിളവ് വാഗ്ദാനം സഹകരണബാങ്കുകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുയാണ്.
സഹകരണബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകള്‍ക്കു പലിശയിളവ് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം ബാങ്കുകള്‍ക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. നോട്ട് നിരോധനത്തെത്തുടര്‍ന്നു കാര്‍ഷിക രംഗത്തുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കാനായി പുതുവര്‍ഷ ദിനത്തിലാണു പ്രധാനമന്ത്രി വായ്പാ ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ഇളവില്‍ പത്തിലൊന്നു പോലും സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കില്ലെന്നതാണു ബാങ്കുകളെ വിഷമസന്ധിയിലാക്കിയിരിക്കുന്നത്.
സംസ്ഥാനസഹകരണ ബാങ്കിന് നബാര്‍ഡ് അയച്ച കത്ത് പ്രകാരം 2016 ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ വായ്പയെടുത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.എന്നാല്‍ കാര്‍ഷിക സീസണല്ലാത്തതിനാല്‍ ഈ സമയത്ത് വായ്പയെടുത്തവര്‍ തീര്‍ത്തും കുറവാണ്. ഈ സമയത്ത് കാര്‍ഷിക വായ്പ എന്ന പേരില്‍ വായ്‌പ്പെപ്പെടുത്തവന്‍കിട ബിസിനസ്സ്‌കാകാര്‍ക്ക് മാത്രമാണ് യഥാര്‍ത്ഥ പ്രയോജനം ലഭിക്കുന്നത്..
ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ അപേക്ഷ സ്വീകരിച്ച് മാര്‍ച്ചിലാണ് കാര്‍ഷിക വായ്പകള്‍ സാധാരണ നല്‍കാറ്.പലിശയിളവില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇത്തരത്തില്‍ യഥാര്‍ഥത്തില്‍ ഒരുവര്‍ഷം ലഭിക്കേണ്ട ലക്ഷങ്ങളുടെ സ്ഥാനത്ത് പതിനായിരങ്ങള്‍ മാത്രമാണ് ലഭിക്കുക.
ബാങ്കുകളെയും ഭരണാധികാരികളെയും ബുദ്ധിമുട്ടിലാക്കുന്ന മറ്റൊരു കാര്യം വായ്പയെടുത്തവര്‍ പലിശ അടയ്ക്കാന്‍ തയാറാകുന്നില്ല എന്നതാണ്.
പലിശ ഇളവ് ആനുകൂല്യം പ്രതീക്ഷിച്ച് നിരവധി പേരാണ് ദിനംപ്രതി സഹകരണ സംഘങ്ങളില്‍ എത്തുന്നത്.ഇവരെ യാഥാര്‍ഥ്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പെടാപാടു പെടുകയാണ് സഹകരണ സംഘങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."