ചിക്കന്‍ റോസ്റ്റഡ് ബ്രഡ് കേക്ക്
ചേരുവകള്‍
ചിക്കന്‍ -250 ഗ്രാം
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
സവാള -2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍
പച്ചമുളക്- ചെറുതായരിഞ്ഞത് 2
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
ഖരംമസാല- അര ടീസ്പൂണ്‍
കറിവേപ്പില, മല്ലിയില, ഉപ്പ് -ആവശ്യത്തിന്
കോഴിമുട്ട-6
ബ്രഡ്-10 പീസ്
പാല്‍-2 കപ്പ്
കുരുമുളകുപൊടി -അല്‍പം
നെയ്യ്-1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പൊടിയുമിട്ട് ഫ്രൈ ചെയ്ത് ഒന്നു മിക്‌സിയില്‍ പൊടിച്ചെടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, ഉപ്പ്, മുളകുപൊടി, ഖരംമസാല, മഞ്ഞള്‍പൊടി എന്നിവയിട്ട് നന്നായി വഴറ്റുക. അതിലേക്ക് ചിക്കനും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവയ്ക്കുക.
ഒരു പാത്രത്തില്‍ കോഴിമുട്ട നന്നായി അടിച്ചെടുത്ത് അതിലേക്ക് കുറച്ചു പാല്‍ ഒഴിച്ച് ഇത്തിരി കുരുമുളകുപൊടിയും ചേര്‍ത്ത് വയ്ക്കുക. അതിലേക്ക് ബ്രഡ് ചെറിയ കഷണങ്ങളാക്കി(ഒരു ബ്രഡ് 4 പീസ്) മുക്കിവയ്ക്കുക. ശേഷം ചുവട് കട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് അല്‍പ്പം നെയ്യൊഴിച്ച് അതിലേക്ക് കുറച്ചു പാലും മുട്ടയും കൂടെ അടിച്ചുവച്ച മിശ്രിതം ഒഴിക്കുക. അതിലേക്ക് കുതിര്‍ത്തുവച്ച ബ്രഡ് നിരത്തിവയ്ക്കുക.അതിനു മുകളില്‍ മസാല കൂട്ട് വയ്ക്കുക. വീണ്ടും ബ്രഡ് നിരത്തിവയ്ക്കുക. ബാക്കിവരുന്ന പാല്‍കോഴിമുട്ട മിശ്രിതം അതിനുമുകളിലേക്ക് ഒഴിക്കുക. എല്ലാ ഗ്യാപിലും എത്തിക്കുക. മൂടിവച്ച് 15 മിനിറ്റ് വേവിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."