HOME
DETAILS

ഉപപ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ഭൂരിപക്ഷം ആസ്‌ത്രേലിയക്കാരും

  
backup
February 20 2018 | 02:02 AM

%e0%b4%89%e0%b4%aa%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d


സിഡ്‌നി: ആസ്‌ത്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയ്‌സ് രാജിവയ്ക്കണമെന്ന ആവശ്യവുമായി ഭൂരിപക്ഷം ജനങ്ങളും രംഗത്ത്. മുന്‍ മാധ്യമ സെക്രട്ടറിയുമായുള്ള അദ്ദേഹത്തിന്റെ അവിഹിതബന്ധത്തില്‍ പ്രതിഷേധിച്ചാണ് ഉപപ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി ജനം രംഗത്തെത്തിയത്.
ഇന്നലെ നടന്ന വോട്ടിങ്ങിലാണു രാജ്യത്തെ മൂന്നില്‍ രണ്ടു ജനങ്ങളും രാജി ആവശ്യപ്പെട്ടത്. 65 ശതമാനം ആളുകളും ജോയ്‌സ് രാജിവയ്ക്കണമെന്ന ആവശ്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സിഡ്‌നി ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജില്‍ ഗര്‍ഭിണിയായ പ്രസ് സെക്രട്ടറി വിക്കി ക്യാംപിയോണിന്റെ ചിത്രം അച്ചടിച്ചുവന്നതാണു വിവാദത്തിനു പിന്നില്‍.
വിക്കിയുടെ കുട്ടിയുടെ പിതാവ് ജോയ്‌സ് ആണെന്നു മാധ്യമങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിമാര്‍ കീഴുദ്യോഗസ്ഥരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ നിരോധിച്ചു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബര്‍ണാബിയുടെ നിലപാട്. മുന്‍പ് സ്വവര്‍ഗവിവാഹത്തെ എതിര്‍ത്തു വിവാദത്തിലകപ്പെട്ടയാളാണ് ജോയ്‌സ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യയെ ഒളിവില്‍ കഴിയാല്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  2 months ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  2 months ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  2 months ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  2 months ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  2 months ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  2 months ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  2 months ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  2 months ago