HOME
DETAILS

കഞ്ചാവുമായി കുപ്രസിദ്ധ വാഹന മോഷ്ടാക്കള്‍ പിടിയില്‍

  
backup
May 31 2016 | 22:05 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b5

ചിറ്റൂര്‍: നാലേകാല്‍ കിലോ കഞ്ചാവുമായി കുപ്രസിദ്ധ വാഹന മോഷ്ടാക്കള്‍ കൊഴിഞ്ഞാമ്പാറയില്‍ വച്ച് പൊലിസ് പിടിയിലായി. പിടിയിലായത് വീരപ്പന്‍ റഹീമിന്റെ കൂട്ടാളികള്‍. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ വില്‍പ്പനയ്ക്കായി കൊുവന്ന 4.250 ഗ്രാം കഞ്ചാവുമായി എടവണ്ണ ചെത്തല്ലൂര്‍ കുന്നേല്‍ വീട്ടില്‍ അഹമ്മദ്കുട്ടിയുടെ മകന്‍ വീരപ്പന്‍ റിയാസ് എന്ന റിയാസ് ബാബു, തിരൂരങ്ങാടി വടക്കേവീട്ടില്‍ രാജന്റെ മകന്‍ രഞ്ജിത്ത് എന്നിവരെയും ഇവര്‍ സഞ്ചരിച്ച കെ.എല്‍. എ.പി 7919 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള ബൊലേറോ വാഹനവും പൊലിസ് പിടികൂടി. വണ്ണാമട വെള്ളരംക്കല്‍മോട്ടില്‍ വച്ചാണ് കഞ്ചാവുമായി ഇവര്‍ പിടിയിലാവുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച കഞ്ചാവ് പാലക്കാട്, മലപ്പുറം ജില്ലകളില്‍ ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി സി.ഐ പറഞ്ഞു. ഇതിനുമുന്‍പും പലതവണ ഇതേ വാഹനത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. വാഹനത്തില്‍ സ്ത്രീകളുമായി യാത്ര ചെയ്താണ് കഞ്ചാവ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. സ്‌കൂളുകളും, കോളജുകളുമാണ് ഇവരുടെ പ്രധാന വില്‍പ്പന കേന്ദ്രം. പിടിയിലായ റിയാസ് മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ മുപ്പതോളം വാഹന മോഷണ കേസുകളിലെ പ്രതിയാണ്.
2012 ല്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തി വരുകയായിരുന്നു. രഞ്ജിത്ത് വയനാട്ടില്‍ വാഹനമോഷണ കേസും, തിരുരങ്ങാടി കഞ്ചാവ് കേസിലും പ്രതിയാണ്. ഇയാളെ കഞ്ചാവ് കേസില്‍ നാലുവര്‍ഷം ശിക്ഷിച്ചിട്ടുണ്ട്. നിലവില്‍ അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഇരുവരും മലപ്പുറം ജില്ലയിലെ കുപ്രസിദ്ധ വാഹന മോഷ്ടാവായ വീരപ്പന്‍ റഹീമിന്റെയും മകന്‍ സീയാദ്ദിന്റെയും കൂട്ടുപ്രതികളാണ്. ഇരുവരും ആഡംബര കാറുകള്‍ മോഷണം നടത്തി അന്യസംസ്ഥാനത്ത് വില്‍പ്പന നടത്തിവരുന്നവരാണ്.
ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന ആളുകളാണ് ഇരുവരും. വിദ്യാലയങ്ങളിലും കോളജുകളിലും മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിനായി പ്രത്യേകം രൂപീകരിച്ച ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അതിര്‍ത്തി പ്രദേശങ്ങളിലും ക്യാംപസ് പരിസരങ്ങളിലും നിരന്തരമായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിക്കപ്പെട്ട കഞ്ചാവിന് അറുപതിനായിരം രൂപ വില വരുമെന്ന് പൊലിസ് പറഞ്ഞു.
ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി എം.കെ സുള്‍ഫീക്കറിന്റെ മേല്‍നോട്ടത്തില്‍ ചിറ്റൂര്‍ സി.ഐ കെ.എം ബിജു, കൊഴിഞ്ഞാമ്പാറ എസ്.ഐ പ്രസാദ് എബ്രഹാം വര്‍ഗീസ്, സീനിയര്‍ പൊലിസ് ഓഫിസര്‍ ജേക്കബ്, അശോകന്‍, ധര്‍മ്മന്‍, നസീറലി, കൃഷ്ണദാസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സന്തോഷ്, വിനോദ്, ജുനൈദ്, ബാലന്‍, സുനില്‍, അബ്ദുള്‍ ഷെരീഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.     



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago