കളിക്കിടെ പന്തു തിരയുമ്പോള്‍ സ്ഫോടനം; 13 കാരന് പരുക്കേറ്റു
കണ്ണൂര്‍: കളിക്കിടെ കാണാതായ പന്തു തിരയുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ 13 കാരന് പരുക്കേറ്റു. കണ്ണൂര്‍ സിറ്റി റുബീനാസില്‍ റഷീദ്-റുബീന ദമ്പതികളുടെ മകന് റാസ(13)ക്കാണ് പരുക്ക്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കസാനക്കോട്ട മൈതാനത്താണ് സംഭവം. കൈകളിലും നെഞ്ചിലും വയറ്റിലും ആണികളും കല്‍ച്ചീളുകളും കയറി പരുക്കേറ്റ റാസയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
പന്താണെന്ന് കരുതി ബാറ്റുകൊണ്ട് തട്ടിയപ്പോള്‍ ബോംബ് പൊട്ടിത്തെറിച്ചതാണെന്ന് പൊലിസ് പറഞ്ഞു.
റെയില്‍വേയുടെ കീഴിലുള്ള പ്രദേശമാണ് ഇവിടം. താരതമ്യേന വീര്യം കുറഞ്ഞ ബോംബായിരുന്നുവെങ്കിലും സ്ഫോടനത്തിന്റെ ശക്തിയില്‍ റാസ തെറിച്ചു വീണു. കൈയിലുണ്ടായിരുന്ന ബാറ്റും തകര്‍ന്നു.
ശബ്ദം കേട്ട് സമീപത്തെ പള്ളിയിലുണ്ടായിരുന്നവരും വീടുകളിലുണ്ടായിരുന്നവരും എത്തി. രക്തം നിലക്കാത്തതിനെ തുടര്‍ന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്കും അവിടുന്നു പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. സ്ഫോടന വിവരമറിഞ്ഞ് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബില്‍ മാരകമായ ചില കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."