HOME
DETAILS
MAL
നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി
November 13 2024 | 14:11 PM
ആലപ്പുഴ:ആലപ്പുഴയിലെ നഗരമധ്യത്തിൽ സക്കറിയ ബസാർ ജംഗ്ഷന് സമീപത്ത് ബംഗാൾ സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് പൊലിസ് കഞ്ചാവ് ചെടി പിടികൂടി. കഞ്ചാവ് ചെടിക്ക് 6 അടിയ്ക്ക് മുകളിൽ ഉയരമുണ്ട്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പൊലിസും ചേർന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. കടപ്പുറം വനിതാ ശിശു ആശുപത്രി റോഡിന് സമീപം മതിലിനോട് ചേർന്നാണ് കഞ്ചാവ് ചെടി വളർന്ന് നിന്നിരുന്നത്. ചെടി ഇവിടെ വളർത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല.
വാടകയ്ക്ക് താമസിക്കുന്നവർ കുറച്ചു ദിവസമായി സ്ഥലത്തില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ കഞ്ചാവ് ചെടി വളർത്തിയത് സംബന്ധിച്ച വിവരം ലഭിക്കൂവെന്ന് പൊലിസ് പറഞ്ഞു. വീടിന്റെ ഉടമയോടും വീട് വാടകയ്ക്ക് കൈമാറിയവരോടും പൊലിസ് വിവരങ്ങൾ അന്വേഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."