HOME
DETAILS
MAL
ത്രിപുരയിലെ പരാജയത്തോടെ യെച്ചൂരിയാണ് ശരിയെന്ന് തെളിഞ്ഞു: ചെന്നിത്തല
backup
March 03 2018 | 06:03 AM
തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി ഭരണത്തിലേക്കെത്തുന്നതോടെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 25 വര്‍ഷമായി ഭരണത്തിലിരിക്കുന്ന സി.പിഎമ്മിനേക്കാള് ചിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ബി.ജെ.പി നേടിയത് മതേതര ശക്തികള്‍ ഭിന്നിച്ചത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ ബി.ജെ.പിക്കേതിരെ കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള സഖ്യം പാടില്ലെന്നായിരുന്നു നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."