ആഗ്രഹത്തിന്റെ ആദ്യ പടിയും കടന്ന് നിഹാല
മഞ്ചേരി: മഞ്ചേരി മുള്ളമ്പാറ അവിഞ്ഞിപുറത്ത് നിസാറലി , ഫാത്തിമത്ത്‌സുഹ്‌റ ദമ്പതികളുടെ മകളായ നിഹാലയുടെ പത്താംറാങ്കിനും തിളക്കം ഏറെ. ആദ്യ പരീക്ഷയില്‍ 1879 മത്തെ സ്ഥാനംകൊണ്ടു തൃപ്തിപെട്ട നിഹാല കഠിന പരിശ്രമത്തിലൂടെയാണ് ഇത്തവണ പത്താംറാങ്ക് കരസ്ഥമാക്കിയത്.
റാങ്ക് കിട്ടിയെന്ന വിവരമറിഞ്ഞതോടെ അവിഞ്ഞിപുറത്തെ വീട്ടിലേക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയും നിരവധി ജനപ്രതിനിധികളും അഭിനന്ദനമറിയിച്ചതോടെ നിഹാലയുടെ വീട്ടില്‍ ആഹ്ലാദം അലതല്ലി. ഉമ്മ ഫാത്തിമസുഹ്‌റയും ഉപ്പ നിസാറലിയും സഹോദരന്‍ ഫാദില്‍ ഹനീഫയും നിഹാലക്കു മധുരം നല്‍കി സന്തോഷം പങ്കുവെച്ചു.
എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ പിതാവ് കാലങ്ങളോളം കുടുംബ സമേതം ശ്രീനഗറിലായിരുന്നു താമസം.അതോടെ നിഹാലയുടെ പഠനങ്ങളുടെ തുടക്കവും ഇവിടെതന്നെയായിരുന്നു.
ആറംക്ലാസ് വരെ ശ്രീനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലും തുടര്‍ന്നു പ്ലസ്ടുവരെ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലുമായിരുന്നു പഠനം. എസ്.എസ്.എല്‍.സിയിലും പ്ലസ്ടു പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി തന്റെ മിടുക്കു തെളിയിച്ചതിനു ശേഷം മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റിറ്റൂട്ടില്‍ നിന്നും മികച്ച പരിശീലനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."