ഭൂമി ഇടപാട്: കര്‍ദിനാള്‍ മാറി നില്‍ക്കണം; പ്രതിഷേധവുമായി വൈദികര്‍
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍ രൂപതാ ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
അതിരൂപതയുടെ ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ കര്‍ദിനാള്‍ മാറി നില്‍ക്കണമെന്നാണ് വൈദികരുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച നിവേദനം വൈദികരുടെ സമിതി സഹായമെത്രാന്‍ കൈമാറി. ഈ തീരുമാനം മാര്പാപ്പയെയും സിനഡിനെയും ഔദ്യോഗികമായി അറിയിക്കണമെന്നാവശ്യപ്പെട്ടാണ് സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നിവേദനം നല്‍കിയിരിക്കുന്നത്.
ഇരുന്നൂറോളം വൈദികരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. അതേസമയം വിമത വിഭാഗം വൈദികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ബസിലിക്കയുടെയും ബിഷപ്പ് ഹൗസിന്റെയും മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."