മേപ്പാടിയെ കണ്ണീരിലാഴ്ത്തി ജിതിന്‍ അബുവിന്റെ നിര്യാണം
മേപ്പാടി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മേപ്പാടി അബു-ഷരീദ ദമ്പതികളുടെ മകന്‍ ജിതിന്‍ അബു(21)വിന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി. ഇന്നുരാവിലെ അഞ്ച് മണിക്കായിരുന്നു മരണം. നാട്ടുകാര്‍ ചികില്‍സാ ഫണ്ട് സ്വരൂപിക്കുന്നതിന് കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു മരണം. 2017 ജൂണ്‍ 12നാണ് ജിതിന്‍ അബു സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് തലക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റത്. മാസങ്ങളോളം വിംസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് കാരപ്പറമ്പ് മൈത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭീമമായ ചികിത്സ ചിലവ് കാരണം തന്റെ സമ്പാദ്യമെല്ലാം അബു മകന്റെ ചികിത്സക്ക് ചിലവഴിച്ചു. അപകടത്തില്‍ ശക്തിയായ ആഘാതമേറ്റത് കാരണം തലയോട്ടിക്ക് കാര്യമായ പരുക്കേറ്റിരുന്നു. ഇതിന്റെ ചികിത്സക്ക് മാത്രം മൂന്ന് ലക്ഷത്തിലേറെ വന്നു. നട്ടെല്ലിന്റെ ചികിത്സക്ക് വേറെയും തുക കണ്ടെത്തേണ്ടി വന്നപ്പോഴാണ് നാട്ടുകാര്‍ ഇടപ്പെട്ടത്. ചികിത്സക്കായി നേരത്തെതന്നെ 7.5 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്. വിദഗ്ദ ചികില്‍സ ലഭ്യമാക്കുന്നതിന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് ചെയര്‍മാനും, പഞ്ചായത്ത് മെമ്പര്‍ ടി ഹംസ കണ്‍വീനറുമായി ജനകീയ കമ്മിറ്റി ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി പിന്നണി ഗായകന്‍ അഫ്‌സലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 11ന് മേപ്പാടിയില്‍ സംഗീതസന്ധ്യ നടത്തുകയും മൂന്ന് ലക്ഷത്തിലധികം രൂപ സമാഹരിക്കുകയും ചെയ്തിരുന്നു. ഈ പണമുപയോഗിച്ച് ചികിത്സ നടത്തി വരുന്നതിനിടെയാണ് നാടിനെയൊന്നാകെ ദു:ഖത്തിലാഴ്ത്തി വിയോഗ വാര്‍ത്തയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."