HOME
DETAILS
MAL
ശുഹൈബ് വധം: സര്‍ക്കാര്‍ നയത്തിനെതിരേ ചെന്നിത്തല
backup
March 09 2018 | 21:03 PM
തിരുവന്തപുരം: ശുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ പാര്‍ട്ടിയിലെ ഉന്നതര്‍ കുടുങ്ങുമെന്ന ഭയം കാരണമാണ് ഹൈക്കോടതി വധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഏത് തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്ന് ആദ്യം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോക്കം പോകുന്നത് പലതും മറച്ചുവയ്ക്കാനുള്ളതു കൊണ്ടാണ്. ഇപ്പോള്‍ സംസ്ഥാന പൊലിസ് നടത്തുന്ന കേസന്വേഷണം ഫലപ്രദമല്ലെന്ന് വസ്തുതകള്‍ പരിശോധിച്ചാണ് ഹൈക്കോടതി കണ്ടെത്തിയത്. കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാതിരുന്നതിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഈ കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."