ശരിയാവാത്തതിന് കാരണങ്ങള്‍ പലത് അധിക ചുമതല
പല പഞ്ചായത്തുകളിലും എന്‍ജിനിയറും ഓവര്‍സിയര്‍മാരും ഉണ്ടെങ്കില്‍ പോലും മൂന്നും നാലും പഞ്ചായത്തുകള്‍ക്ക് അധിക ചുമതലയാണു നല്‍കിയിരിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ ചാര്‍ജുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് ബദിയഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകളുടെയും ചെങ്കള പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കുംബഡാജെയിലും അധിക ചുമതല നല്‍കിയിട്ടുണ്ട്.
മാത്രവുമല്ല, തെക്കന്‍ ജില്ലകളില്‍നിന്നു നിയമിക്കുന്ന ജീവനക്കാരാകട്ടെ നിയമനമേറ്റെടുത്തു മാസങ്ങള്‍ക്കകം സ്ഥലം മാറി പോകുന്നതും പദ്ധതി നിര്‍വഹണത്തെ സാരമായി ബാധിക്കുന്നുവെന്നാണ് ആരോപണം. ചില പഞ്ചായത്തുകളില്‍ സെക്രട്ടറിമാര്‍ അടക്കമുള്ള തന്ത്രപ്രധാന തസ്തികളില്‍ പോലും അധിക ചുമതല നല്‍കിയിട്ടുണ്ട്. ബില്ലുകളില്‍ ഒപ്പിടുന്നതിനും യഥാവിധി ട്രഷറികളില്‍ എത്തിക്കുന്നതിനും ഉദ്യോഗസ്ഥരുടെ അമിത ചുമതല തടസമാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."