
മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ഗസ്സ: ആശങ്കകള്‍ക്ക് വിരാമമാവുന്നു. മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരപട്ടിക ഹമാസ് കൈമാറി. പിന്നാലെ ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്ക് പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇതുവരെ നടപ്പായിരുന്നില്ല. കരാര്‍ നടപ്പാക്കുന്നതിന് തടസ്സവാദങ്ങളുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ബന്ദികളുടെ പേര് വിവരം പുറത്തു വിടുന്നത് വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്നായിരുന്നു വാദം.
അതേസമയം, സാങ്കേതിക കാരണങ്ങള്‍ മൂലമാണ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക കൈമാറുന്നത് വൈകിയതെന്നാണ് ഹമാസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്നും ഹമാസ് അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ വൈകിയതോടെ ഇസ്‌റാഈല്‍ ഗസ്സയില്‍ പതിന്മടങ്ങ് ആക്രമണമാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ അഴിച്ചു വിട്ടത്. ഗസ്സ സിറ്റിയില്‍ മാത്രം ചുരുങ്ങിയത് മൂന്ന് ഫലസ്തീനികളേയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമണങ്ങള്‍ തുടരുന്നതിനെ ന്യായീകരിച്ച് ഇസ്‌റാഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗിരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിച്ചില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇനിയും കൈമാറിയിട്ടില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇസ്‌റാഈല്‍ ഇപ്പോഴും ഗസ്സയില്‍ ആക്രമണം തുടരുകയാണെന്നാണ് ഡാനിയല്‍ ഹാഗാരി ആക്രമണങ്ങളെ ന്യായീകരിച്ചിറക്കിയ പ്രസ്താവന.
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍കാലികം മാത്രമാണെന്നും അനിവാര്യമെങ്കില്‍ യു.എസിന്റെ സഹായത്തോടെ യുദ്ധം തുടരാന്‍ ഇസ്‌റാഈലിന് അവകാശമുണ്ടെന്നും നേരത്തെ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞ സമയത്തിന് തൊട്ടുമുമ്പായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഭീഷണി.
മൂന്ന് ബന്ദികളെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുക. പകരമായി 95 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കും. 2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ 46,899 പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ മാത്രമാണ് ഇത്. 110,725 പേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു; സ്കൂട്ടർ നിർത്താതെ പോയ രണ്ട് പേർ അറസ്റ്റിൽ
Kerala
• 5 hours ago
അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും
uae
• 5 hours ago
വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി അബോധാവസ്ഥയിലായ സംഭവം; പ്രതി ഷെജിലിന് ജാമ്യം
Kerala
• 5 hours ago
വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കി വനംമന്ത്രി
Kerala
• 6 hours ago
CBSE സ്‌കൂള്‍ 2025 പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍: വസ്ത്രധാരണം, അനുവദനീയമായ വസ്തുക്കള്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാം
latest
• 6 hours ago
ആർ.സി ബുക്ക് ഇനി ഡിജിറ്റൽ; ആധാറിൽ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം
Kerala
• 7 hours ago
പകുതിവില തട്ടിപ്പ്; അനന്തുകൃഷ്ണന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍, ജാമ്യമില്ല
Kerala
• 8 hours ago
ചാമ്പ്യൻസ് ലീഗിൽ സിറ്റിയും - റയലും നേർക്കുനേർ
Football
• 8 hours ago
പാവം ഇനി ജീവിതത്തിൽ സ്പീക്കർ ഫോണിൽ സംസാരിക്കില്ല; എട്ടിന്റെ പണിയല്ലേ കിട്ടിയത്
International
• 9 hours ago
കനത്ത ചൂട്: ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു
Kerala
• 9 hours ago
മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും, ഗസ്സ നരകമാക്കും ഭീഷണിയുമായി ട്രംപ്
International
• 9 hours ago
കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം; പുതിയ പദ്ധതിയുമായി ഷാര്‍ജ
uae
• 10 hours ago
Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ്
Business
• 10 hours ago
ഗതാഗത നിയമലംഘനം, യുഎഇയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
uae
• 10 hours ago
കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
Kerala
• 12 hours ago
തിരുവനന്തപുരത്തും കാട്ടാന ആക്രമണം; പാലോട് മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരണം
Kerala
• 12 hours ago
ഇലകളിൽ നിന്ന് സുഗന്ധം പരത്തുന്ന അപൂർവ്വ സസ്യം; ഫ്രാഗ്രന്റ് ഓക്സിയെപ്പറ്റി അറിയാം
Saudi-arabia
• 12 hours ago
തമിഴ്നാട്ടിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞു വീണ് മരിച്ചു
National
• 12 hours ago
8 മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; 2 വര്‍ഷം മുന്‍പ് മുലപ്പാല്‍ കുടങ്ങി ആദ്യകുട്ടിയും, ദുരൂഹതയെന്ന് പിതാവ്
Kerala
• 10 hours ago
യുഎഇയിലെ പ്രൊബേഷൻ കാലയളവ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം
uae
• 11 hours ago
തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്രിവാൾ; അടിയന്തര യോഗം
Kerala
• 11 hours ago