HOME
DETAILS

മുഹമ്മദ് സലാഹ് ഗോള്‍ഡന്‍ ബൂട്ടിലേക്ക്

  
backup
March 19, 2018 | 1:43 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b8%e0%b4%b2%e0%b4%be%e0%b4%b9%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b4%a8%e0%b5%8d


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സുവര്‍ണ പാദുകത്തിലേക്ക് കൂടുതല്‍ അടുത്ത് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ്. കഴിഞ്ഞ ദിവസം നടന്ന ലീഗ് പോരാട്ടത്തില്‍ വാട്‌ഫോര്‍ഡിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കീഴടക്കി ലിവര്‍പൂള്‍ മുന്നേറിയപ്പോള്‍ അതില്‍ നാല് ഗോളുകളും വലയിലാക്കിയാണ് മാരക ഫോമില്‍ നില്‍ക്കുന്ന സലാഹ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനുള്ള പട്ടികയില്‍ മുന്നിലെത്തിയത്.
ലിവര്‍പൂള്‍ കുപ്പായത്തില്‍ തന്റെ ആദ്യ ഹാട്രിക്ക് നേടിയ താരം ശേഷം ഒരു ഗോള്‍ കൂടി വലയിലാക്കിയാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. കളിയുടെ നാല്, 43, 77, 85 മിനുട്ടുകളിലാണ് സലാഹ് വല ചലിപ്പിച്ചത്. ശേഷിച്ച ഒരു ഗോള്‍ റോബര്‍ട്ടോ ഫിര്‍മിനോയും വലയിലാക്കി. ജയത്തോടെ 63 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
നാല് ഗോളോടെ സീസണിലെ താരത്തിന്റെ മൊത്തം ഗോള്‍ നേട്ടം 28ല്‍ എത്തി. 24 ഗോളുകളുമായി ടോട്ടനത്തിന്റെ ഹാരി കെയ്‌നിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു സലാഹ് ഇതുവരെ. സീസണിന്റെ തുടക്കം മുതല്‍ ഗോളടിച്ച് കൂട്ടി മുന്നേറിയ ഹാരി കെയ്ന്‍ നിലവില്‍ പരുക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ പുരസ്‌കാര നേട്ടത്തിന് സലാഹിന് വലിയ വെല്ലുവിളികളില്ല. അരങ്ങേറ്റ സീസണില്‍ തന്നെ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്താനും സലാഹിനായി. നേരത്തെ ഫെര്‍ണാണ്ടോ ടോറസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  a day ago
No Image

പെരുമണ്ണയെ ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ; രോഗം സ്ഥിരീകരിച്ചത് രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്ക്; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Kerala
  •  a day ago
No Image

പത്തനംതിട്ട ജനറല്‍ ആശുപത്രി നിര്‍മാണത്തില്‍ വീഴ്ചയെന്ന് കിറ്റ്‌കോ എന്‍ജിനീയര്‍; ഉദ്ഘാടനത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Kerala
  •  a day ago
No Image

സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി സി.ജെ.പി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അഭിജീത് ദിപ്‌കെ

latest
  •  a day ago
No Image

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  a day ago
No Image

ഫസല്‍ വധക്കേസ്: കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായി; റിപ്പോര്‍ട്ട് തേടി സിബിഐ കോടതി

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം സര്‍ക്കാര്‍ അവധി 

Kerala
  •  a day ago
No Image

വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്: ജൂൺ മുതൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും

Kerala
  •  a day ago
No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  a day ago
No Image

ബിജെപിയില്‍ നിന്ന് പണം വാങ്ങി ശിവന്‍കുട്ടിയെ തോല്‍പ്പിച്ചു; സിപിഎം നേമം ഏരിയ കമ്മിറ്റിയില്‍ ഗുരുതര ആരോപണം 

Kerala
  •  a day ago