HOME
DETAILS
MAL
കമ്പിപ്പാലത്തിന്റെ കൈവരി തകര്‍ന്നു
backup
June 02 2016 | 23:06 PM
കുന്നുംകൈ : കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന പെരുമ്പട്ടയിലെ കമ്പിപ്പാലം നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയായി മാറുന്നു. 2008 ല്‍ പൂര്‍ത്തീകരിച്ച തൂക്ക് പാലത്തിനു ഇപ്പോള്‍ യാതൊരുവിധ സുരക്ഷയുമില്ലാത്തതില് വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് കടന്നു പോകുന്നത്. എല്‍.പി, യു.പി, ഹൈസ്കൂള്‍, നഴ്സറി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളടക്കം നൂറുക്കണക്കിനു ആളുകളാണ് ഇത് വഴി യാത്ര ചെയ്യുന്നത്.
എട്ട് വര്‍ഷം പഴക്കമുള്ള ഈ പാലത്തിനു പഞ്ചായത്ത് അറ്റകുറ്റപ്പണിനടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എല്‍ പി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥി നി പാലത്തില്‍ നിന്ന് വീണു പരുക്ക് പറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."